സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായ് ഡോ. ബില്ലി ഗ്രഹാം
സ്വർഗത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും മരണശേഷമുള്ള ജീവിതത്തെ കുറിച്ചും ബൈബിൾ നല്‍കുന്ന വിശദീകരണം പരിമിതമാണ്. കാരണം നമ്മുടെ മനസ്സിനു പരിധി നിശ്ചയിച്ചിട്ടുള്ളതുകൊണ്ടാണത്. നമ്മുടെ ചിന്തകള്‍ക്കും ധാരണകള്‍ക്കും അപ്പുറം മഹത്വരവും വിശാലവുമാണ് സ്വര്‍ഗ്ഗം. എന്നാല്‍ ഒരു ദിവസം നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും; പക്ഷെ ആ ദിവസംഇതുവരെ വന്നിട്ടില്ല. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; ഒരുനാള്‍ ഞാൻ പൂർണ്ണമായി അറിയും “(1 കൊരിന്ത്യർ 13:12).
സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വിശ്വാസികളുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു ഡോ. ബില്ലി ഗ്രഹാം. കരിസ്മ ന്യൂസ് പ്രസിദ്ധീകരിച്ച ചില പധാന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ:
Q. മരണശേഷമുള്ള തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുന്നു? പെട്ടെന്ന് നാം സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ? അതോ നമ്മുടെ ആത്മാവ് ഒരു വിശ്രമത്തിലേക്ക് പോകുമോ?
A. ക്രിസ്തുവില്‍ മരിക്കുന്ന ഒരു ഭക്തന്‍ തന്‍റെ ഇഹ ലോക വാസത്തിനു ശേഷം അടുത്ത നിമിഷം തന്നെ ക്രിസ്തുവിന്റെ സന്നിധിയിലേക്ക് എടുക്കപ്പെടുന്നു എന്നുതന്നെയാണ് വചനം നല്‍കുന്ന സൂചന. അതുകൊണ്ടാണ് പൌലോസ് പറഞ്ഞത് “ ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു (2 Corinthians 5:8).
പിന്നീട് പുതിയ ശരീരം ലഭിക്കും. അത് ക്രിസ്തുവിന്റെ പുനരുത്ഥാന ശരീരം പോലെയായിരിക്കുമെന്നതിനാൽ, മരണം ഇനി ഉണ്ടാകുകയില്ല. “നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും” (1 കൊരി. 15:49).
മരണം ഒരു യാധാര്ത്യമാണ്. എന്നാല്‍ ക്രിസ്തുവില്‍കൂടെയുള്ള രക്ഷ നിത്യ ജീവന്‍ പ്രദാനം ചെയ്യുന്നു.
Q. നമ്മുടെ പ്രീയപ്പെട്ടവരെ നമ്മുക്ക് സ്വര്‍ഗ്ഗത്തില്‍ തിരിച്ചറിയുവാന്‍ സാധിക്കുമോ?
A. നിശ്ചയമായും. നമ്മുടെ ബന്ദുക്കളെ നമ്മള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അന്ന്യോനം തിരിച്ചറിയാനും സാധിക്കും. ഒരു പക്ഷെ നമ്മള്‍ അവരെ ഈ ലോകത്തില്‍വച്ച് കണ്ടിട്ടില്ല എങ്കില്‍ പോലും.
ദാവിദ് ഇപ്പ്രകാരം പറയുന്നു “ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു ( 2 സാമുവേല്‍ 12:23).
യെശയ്യാവു 65: 17; “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും. പഴയ കാര്യങ്ങളെല്ലാം ഓർമ്മിക്കപ്പെടുകയോ അവ മനസ്സിലേക്കു വരാതിരിക്കുകയോ ചെയ്യും”. ഈ വാഖ്യം പലരും തെറ്റായി വാഖ്യാനിക്കാറുണ്ട്. ഭൂമിയിലുള്ളതോന്നും സ്വര്‍ഗ്ഗത്തില്‍ ഓര്‍ക്കുകയില്ല എന്ന് പലരും ഇതിനെ വാഖ്യനിക്കുന്നു. ഈ വഖ്യം നല്കുന്നത് ക്രിസ്തുവിലുള്ള സുരക്ഷിതത്വ ബോധമാണ്. അതു നമുക്ക് വലിയൊരു വാഗ്ദാനമാണു താനും. ഈ പാപത്തിൻറെയും വേദനയുടെയും പരാജയങ്ങളുടെയും ലോകം അവസാനിക്കുമെന്നും , നമ്മള്‍ ക്രിസ്തുവിനോടൊപ്പം എന്നേക്കും ജീവിക്കുമെന്നും അത്രേ ഈ വാഖ്യത്തിന്റെ അര്‍ത്ഥം.
Q. നാം സ്വർഗത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഭൂമിയിൽ എന്താണു സംഭവിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുമോ? അങ്ങനെയെങ്കിൽ, ലോകത്തിലെ എല്ലാ ദുരിതങ്ങളോടും നമുക്ക് എങ്ങനെ സന്തോഷിക്കാനാകും?
A. സ്വർഗത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ബൈബിൾ ഉത്തരം നൽകുന്നില്ല- ഇവിടെ എന്താണു സംഭവിക്കുന്നതെന്നതിനെ സംബന്ധിച്ച് സ്വർഗീയരായവർക്ക് എത്രമാത്രം ജ്ഞാനം ഉണ്ടെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ വേദപുസ്തകം പറയുന്നത് “സാക്ഷികളുടെ വലിയ ഒരുകൂട്ടത്തിന്റെ മദ്ധ്യത്തിലാണ് നാം എന്നാണ് (അതായത്, സ്വർഗ്ഗത്തിൽ പ്രവേശിച്ചവർ) (എബ്രായർ 12: 1). എന്നാൽ അവര്‍ക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ എപ്രകാരം നിരീക്ഷിക്കാൻ സാധിക്കുമെന്ന് വ്യക്തമല്ല.
പക്ഷെ സ്വര്‍ഗ്ഗത്തില്‍ നം ദൈവത്തോടുകൂടെയാണ്. അവിടെ നിത്യം സന്തോഷം മാത്രമേ ഉള്ളു. ബൈബിള്‍ പറയുന്നത്; “നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു (സങ്കീ. 16:11).” എന്നാല്‍ ഈ ലോകത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നാം അറിഞ്ഞാലും അതില്‍ ഒരിക്കലും ദുഃഖം ഉണ്ടാകുകയില്ല. അവ ദൈവത്തിന്‍റെ നിത്യമായ പദ്ധതിയുമായ് എങ്ങനെ ബന്ദപ്പെട്ടു കിടക്കുന്നു എന്ന് നമ്മുക്ക് മനസിലാകും. തിന്മയും മരണവും പരാജയപ്പെടുമെന്നും ക്രിസ്തു വിജയിക്കുമെന്നും നാം തിരിച്ചറിയും. അത് നമ്മെ സന്തോഷിപ്പിക്കും!.
Q. നമ്മുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് ദൈവ ദൂതന്റെ അകമ്പടിയോടെ ആണോ?
A. അതെ, ഒരു വിശ്വാസി മരിക്കുമ്പോൾ, ദൂതന്മാർ അവരെ സുരക്ഷിതമായി സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. ധനവാന്റെയും ലാസരിന്റെയും ഉപമയില്‍ യേശു ആ കാര്യം സ്പഷ്ട്ടമായ് പറയുന്നുമുണ്ട്. “ ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി (ലൂക്കോസ്: 16:22). “
ഒരുപക്ഷെ ഇപ്പോള്‍ നാം ദൂതന്മാരേ കാണുകയോ അവരുടെ സാന്നിധ്യം അറിയുന്നുവോ ഇല്ലായിരിക്കാം. എന്നാല്‍ ദൈവത്തിന്റെ ദൂതന്മാർ യഥാർഥവും, സാത്താൻറെ ആക്രമണങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കാൻ അവർ എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും വചനം പഠിപ്പിക്കുന്നു.
Q. സ്വര്‍ഗ്ഗത്തില്‍ പക്ഷി-മൃഗാദികള്‍ ഉണ്ടോ?
A. സ്വര്‍ഗ്ഗം സന്തോഷത്തിന്റെ പൂര്‍ണ്ണതയാണ്. നമ്മുടെ സന്തുഷ്ടി പൂർത്തീകരിക്കാൻ പക്ഷി-മൃഗാദികള്‍ വേണമെങ്കിൽ, ദൈവം അതും അവിടെ ഉറപ്പുവരുത്തും. നമുക്കു സങ്കല്പിക്കാവുന്നതിലും അപ്പുറം സ്വർഗ്ഗം നമുക്ക് മഹത്തരമായിരിക്കും. സ്വര്‍ഗ്ഗം സംബൂര്‍ന്നമാണ്. അവിടെ ഒന്നിനും കുറവുണ്ടാകുകയില്ല. ഈ ജീവിതത്തിന്റെ എല്ലാ കഷ്ടപ്പാടും വൈരുദ്ധ്യങ്ങളും നിരാശയും അവസാനിക്കും, മരണം ഇനിമേൽ ഉണ്ടാകില്ല. പാപം നിരോധിക്കപ്പെടും, സാത്താനു നമ്മുടെ ജീവിതത്തെ ഇനി ഒരിക്കലും സ്വാധീനിക്കാന്‍ കഴിയുകയുമില്ല.
എന്നാല്‍ സ്വര്‍ഗ്ഗം മഹത്വരമായിരിക്കുന്നതിന്റെ മൂല കാരണം ഇതൊന്നുമല്ല. നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശു കര്‍ത്താവിന്റെ സന്നിധ്യാമാണ് അതിനു കാരണം. ഭൂമിയിലോ സ്വർഗത്തിലോ നമുക്ക് സങ്കല്പിക്കാവുന്നത് ദൈവമഹത്വത്തിന്റെ മങ്ങിയ പ്രതിഫലനം മാത്രമാണ്.
ചിന്തിക്കുക: നാം ക്രിസ്തുവിനുള്ളവര്‍ ആയാല്‍ , ഒരുനാൾ നാം എന്നും എന്നേക്കും അവനോടൊപ്പം വസിക്കും!. അവസാനമുണ്ടാകുകയില്ല!!!…..