ഉൾറിച് സ്വിന്ഗ്ലി – സത്യ സുവിശേഷത്തിന്റെ ധീരനായ വക്താവ്

ആദ്യ നൂറ്റാണ്ടുകളിലെ ക്രൈസ്തവ മുന്നേറ്റത്തിനു ശേഷം അന്ധകാര സമാനമായ അവസ്ഥയിൽ കൂടി കടന്നു പോയ്കൊണ്ടിരിക്കുകയായിരുന്ന ക്രൈസ്തവതയിലെക്കു പ്രതീഷയുടെ വെള്ളി വെളിച്ചം കടന്നു വന്നത് പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉദയം ചെയ്ത നവോഥാന പ്രസ്ഥാനങ്ങളിലൂടെയും അതിന്റെ നേതൃത്വത്തിലൂടെയും ആണ്.

Johnson Vedikkattil

നവോദ്ധാനം , ചരിത്രത്തിന്റെ ഏടുകൾ പരതുമ്പോൾ വായിക്കുവാനും പഠിക്കുവാനും സുഖമുള്ള ഒരു വസ്തുത. സഭാ ചരിത്ത്രത്തിൽ അതൊരു ആത്മീക മുന്നേറ്റം ലോക ചരിത്ത്രത്തിൽ മറ്റൊരു സാമൂഹ്യ മുന്നേറ്റം . സ്വർണ്ണ ലിപികളാൽ രേഖപ്പെടുത്തെന്ടിയ സുവര്ന്ന കാലഖട്ടം . ആദ്യ നൂറ്റാണ്ടുകളിലെ ക്രൈസ്തവ മുന്നേറ്റത്തിനു ശേഷം അന്ധകാര സമാനമായ അവസ്ഥയിൽ കൂടി കടന്നു പോയ്കൊണ്ടിരിക്കുകയായിരുന്ന ക്രൈസ്തവതയിലെക്കു പ്രതീഷയുടെ വെള്ളി വെളിച്ചം കടന്നു വന്നത് പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉദയം ചെയ്ത നവോഥാന പ്രസ്ഥാനങ്ങളിലൂടെയും അതിന്റെ നേതൃത്വത്തിലൂടെയും അത്രേ. ഈ വിഷയ സംബന്ധിയായ് നിരവധി സംഭങ്ങളെയും വ്യക്ത്തികളെയും ചരിത്രം നമ്മുക്ക് പരിചയ പെടുത്തുന്നുണ്ട് എങ്കിലും ചരിത്ര താളുകളിൽ ഒരു പരിധി വരെ മരയപെട്ടു കിടക്കുന്ന പല വ്യക്ത്തിതങ്ങളുടെയും സംഭാവനകൾ അവിസ്മരനീയം അത്രേ.

Ulrich-Zwingli-1Ulrich zwingli , സ്വിറ്സെലണ്ടിലെ നവോഥാന മുന്നേറ്റങ്ങളുടെ നേതൃത്വം ഏറ്റെടുത്ത ഇദ്ദേഹം 1484 – ൽ പുതുവര്ഷ പുലരിയിൽ ഒരു യാഥാസ്ഥിക കത്തോലിക്ക കുടുംബത്തിൽ തന്റെ മാതാപിതാക്കളുടെ 8 മക്കളിൽ മൂന്നമാനായ് ജനിച്ചു. മധ്യ കാലഘട്ടത്തിലെ നവോഥാന പ്രസ്ഥാനങ്ങളോടുള്ള ബന്ദത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വേദ പണ്ഡിതൻ. നവോഥാന പ്രമുഖരിൽ അഗ്രഗണ്യൻ . എന്നാൽ സഭാ ചരിത്ത്രത്തിൽ ഇദ്ദേഹം മാർട്ടിൻ ലൂതെരിനെ പോലെയോ ജോണ്‍ കാൽവിനെ പോലെയോ അത്ര പ്രശസ്ത്തൻ അല്ല. ഒരു പക്ഷെ protestant reformation നു വേണ്ടി അവരെപോലെയോ അവരില അധികമായോ താൻ പരിശ്രമിച്ചു . 1506 ൽ തന്റെ വിദ്യഭ്യസനന്ദരം ഒരു കത്തോലിക്ക പുരൊഹിതനായ് ordination ലഭിച്ച Zwingli തുടര്ന്നങ്ങോട്ടു വചന പഠനത്തിൽ വ്യപ്രിതനായിരുന്നു . ആ കാലങ്ങളിൽ പുരോഹിത വിഭാഗങ്ങൾ തിരുവചനം അധികം വായിക്കുവാനും പഠിക്കുവാനും മിനക്കെടുകയില്ലയിരുന്നു. ബൈബിളിന്റെ ലഭ്യത വളരെ അപൂർവം ആയിരുന്നു, തിരുവചനം പഠിക്കുവാൻ ഉള്ള തന്റെ തീഷ്ണമായ ആഗ്രഹം മൂലം പുതിയ നീയമത്തിന്റെ ഒരു ലാറ്റിൻ പരിഭാഷ സങ്കടിപ്പിച്ചു വചന പഠനത്തിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു . തുടർന്ന് തിരുവച്ചനത്തിന്റെ ഗ്രീക്ക് പരിഭാഷയും അദ്ദേഹം പഠിക്കുവാൻ ആരംഭിച്ചു. 1519 മുതൽ ഒരു സ്ഥിര പ്രസന്ഗീകാൻ ആയി തന്റെ വേളയിൽ കൂടുതൽ വ്വ്യാപ്രിതനായ്. 1519 മുതൽ 1522 വരെ Zurich എന്നാ സ്ഥലത്ത് തൻ ഒരു കത്തോലിക്ക ചാപ്ലിൻ ആയി പ്രവര്ത്തനം ആരംഭിച്ചു. ഒരിക്കൽ അദ്ദേഹം ഇങ്ങനെ കുറിച്ചു ” ഞാൻ ഒരു യവ്വനക്കാരൻ ആയിരുന്നെങ്കിലും സഭ സംബന്ധം ആയ കർതവ്യങ്ങൾ എന്നിൽ സന്തോഷത്തേക്കാൾ ഉപരിയായ് ഭയം ഉളവാക്കി. എന്തെന്നാൽ ഞാൻ അറിഞ്ഞിരുന്നു എന്റെ അശ്രദ്ധ മൂലം മരിക്കുന്ന കുഞ്ഞാടുകളുടെ രക്ത്തത്തിനു ഞാൻ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന്”.

കത്തോലോക്ക സഭ ആചരിച്ചു പോന്നിരുന്ന ആചാരങ്ങളിലും വിശ്വാസങ്ങളിലും ബഹു പൂരിപക്ഷവും വചന പരമായ് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് മനസിലാക്കിയ താൻ കത്തോലിക്ക സഭയിൽ നിലനില്ക്കുന്ന അനാചാരങ്ങൾക്കെതിരെ തന്റെ ശബ്ദം ഉയർത്തി . എന്നാൽ തന്റെ പ്രവര്ത്തന മേഘല കൂടുതൽ വ്യപിപ്പിക്കെണ്ടിയതിന്റെ ആവശ്യകത ബോധ്യ പെട്ട താൻ തുടർന്ന് ധീരമായ നിലപാടുകലുമായ് നവോഥാന പ്രസ്ഥാന്നങ്ങളുടെ മുൻനിരയിലേക്ക് കടന്നു വന്നു. നവോഥാന പ്രസ്ഥാനങ്ങളോടുള്ള ബന്ദത്തിൽ തറെതായ വ്യക്ത്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ചിന്ദകൾ വളരെ വേഗം തന്നെ പ്രോട്ടെസ്ടന്റ്റ് പ്രസ്ഥാനങ്ങൾക്ക്‌ സ്വീകാര്യമുള്ളതായ്‌ തീര്ന്നു . മാത്രമല്ല ആധുനീക പെന്റെകൊസ്തു ദൈവ ശാസ്ത്രത്തിലും സിന്ഗ്ലിയുടെ നിലപാടുകളുടെ സ്വാധീനം നമ്മുക്ക് കാണുവാൻ സാധിക്കും .

1520 കളിൽ Zurich നഗരത്തെ ബാധിച്ച അതി മാരകമായ പ്ലേഗ് ബാധയിൽ നിന്നും അത്ഭുതകരമായ് രക്ഷപെട്ട താൻ തുടർന്ന് കത്തോലിക്ക സഭയിൽ നിലനില്ക്കുന്ന അനാചാരങ്ങൾക്കെതിരെയുള്ള തന്റെ ശബ്ദം കൂടുതൽ കാർക്കശ്യം ആക്കി. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ റോമൻ കത്തോലിക്കാ സഭയും അവരുടെ ഉപദേശങ്ങളും അല്ലെന്നും അത് വിശുദ്ധ തിരുവെഴുത്തു മാത്രം ആണെന്നും പ്രഖ്യാപിച്ചു .ബൈബിളിന്റെ ദൈവ നിവ്ശ്വസീയതയിൽ അദ്ദേഹം വിശ്വസിച്ചു . തന്റെ വിശ്വാസം ഏറ്റു പറഞ്ഞു. റോമൻ സഭയുടെ അനാചാരങ്ങൾക്കെതിരെ പോരാടികൊണ്ടിരുന്നു . ദൈവ ശാസ്ത്രത്തിൽ സാധാരണം എന്ന് തോന്നാവുന്നതും എന്നാൽ വളരെ പ്രസക്ത്തവുമായ ഒരു സിദ്ധാന്ധം അദ്ദേഹം പരിചയപ്പെടുത്തി. ” If it can ‘t be found in the bible , don ‘t believe it and don ‘t do it “. വളരെ സാധാരണമായ് ഇത് തോന്നാം എങ്കിലും സ്വയമായ വാക്യനങ്ങളുടെയും മാനുഷീക വെളിപ്പടുകളുടെയും വേലിയേറ്റത്തിൽ പകച്ചു നില്ക്കുന്ന ഇന്നത്തെ വിശ്വാസ സമൂഹത്തിൽ ഈ തത്വത്തിന്റെ പ്രസക്ത്തി വലുതത്ത്രെ. ഈ കലഖട്ടങ്ങളിൽ യൂറോപ്പിന്റെ ഇതര ഭാഗങ്ങളിലും നവോദ്ധാനത്തിന്റെ അലയടികൾ ഉയര്ന്നുകൊണ്ടെയിരുന്നു . വിശേഷാൽ മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിൽ ജർമനിയിൽ അത് ശക്ത്തം ആയിരുന്നു. റോമൻ കത്തോലിക്ക സഭയിൽ നിലനിന്നിരുന്ന അനാച്ചരങ്ങേൽക്കെതിരെ പോരാടുന്നതിൽ അക്കാലങ്ങളിൽ രൂപം കൊണ്ട നവോഥാന പ്രസ്ഥാനങ്ങൽക്കൊപ്പം നിന്ന് Zwingli പ്രതികരിച്ചു. അദ്ദേഹം Zurich ചർച്ചിന്റെ ചാപ്ലിൻ ആയിരിക്കുന്ന സന്ദർഭത്തിൽ റോമൻ കത്തോലിക്ക സഭയിൽ നളനില്ക്കുന്ന നോമ്പ് ആചാരത്തിനെതിരായ് അനുയായികളോടോത്തു പരസ്യമായ് നോമ്പ് മുറിച്ചു പ്രതിഷേതം അറിയിച്ചു. മാത്രമല്ല എല്ലാ വിഗ്രഹങ്ങളെയും , യേശുവിന്റെയും, മറിയയുടെയും ചിത്ത്രങ്ങളും താൻ ദേവാലയത്തിൽ നിന്നും നീക്കി കളഞ്ഞു. പാപ മോചന ചീട്ടു, വിഗ്രഹ ആരാധന, കര്ത്താവിന്റെ അത്താഴത്തിൽ സംഭവിക്കുന്ന അപ്പ വീഞ്ഞുകളുടെ വസ്ത്തുമാറ്റ സിദ്ധാന്ധം, സഭയിൽ നിലനിന്നിരുന്ന അഴിമതി, എന്നിവക്കെതിരെ അദ്ദേഹം തന്റെ ശബ്ദം ഉയർത്തി. കത്തോലിക്ക സഭയിൽ വിശ്വാസികൾക്ക് പ്രാധിനിത്യം ഇല്ലാതെ നിലനിന്നിരുന്ന ആരാധന രീതിയെ തള്ളി പറഞ്ഞ്കൊണ്ട് communion liturgy അദ്ദേഹം പരിചയ പെടുത്തി. സഭ നീയമത്തിൽ ബൈബിൾ നു ഒന്നാം സ്ഥാനം നല്കി. ഒരു സ്വരാജ്യ സ്നേഹി ആയിരുന്ന താൻ സ്വിറ്റ്സർലൻഡ് യുവാക്കള റോമൻ കത്തോലിക്ക സൈന്യത്തിൽ നിര്ബന്ധിത സേവനം അനുഷ്ട്ടിക്കുന്നതിനെയും വിമര്ശിച്ചു. കത്തോലിക്ക സഭയിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ മാത്രമായിരുന്നില്ല 16-)0 നൂറ്റാണ്ടിൽ ഉദയം കൊണ്ട radical reformation മുന്നേറ്റങ്ങളുടെ വികലമായ പഠിപ്പീരുകളെയും അദ്ദേഹം എതിർത്തു പോന്നിരുന്നു.

1522 ൽ അദ്ദേഹം Anna Reinhard എന്നാ വിധവയെ രഹസ്യമായ് വിവാഹം കഴിച്ചു. സഭയുടെയും സമൂഹത്തിന്റെയും എതിർപ്പുകൾ ഭയന്ന് ഏതാണ്ട് രണ്ടു വര്ഷം ആ വിവാഹ ബന്ദം രഹസ്യമായ് തന്നെ നിലനിന്നു. എന്നാൽ 1524 ൽ സഭയുടെ വിലക്കുകളെ വകവയ്ക്കാതെ അതേ സ്ത്രീയെത്തന്നെ പരസ്യമായ് വിവാഹം ചെയ്തു. ഈ ബന്ദത്തിൽ മൂന്നു മക്കളും അവര്ക്കുണ്ടായ്.

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ശക്ത്തി പ്രാപിച്ച നവോഥാന പ്രസ്ഥാനങ്ങലുമായും , വ്യക്തികളുമായും തന്റെ പഠനത്തിനു നിരവധി സാമ്യതകൾ അവകാശപെടുമ്പോൾ തന്നെ പല വിഷയങ്ങളിലും ശക്ത്തമായ വിയോജിപ്പും പ്രകടമായിരുന്നു. തന്റെ സമകാലികരിൽ പ്രമുഖൻ ആയിരുന്ന മാർട്ടിൻ ലൂഥരുമായ് പല വിഷയങ്ങളിലും ഉള്ള വിയോജിപ്പ് അദ്ദേഹം പരസ്യമായ് തന്നെ പ്രകടിപ്പിച്ചു. വിശേഷാൽ കര്ത്താവിന്റെ അത്താഴത്തെ സംബന്ധിച്ചുള്ളവ. 1519 – 1522 വരെയുള്ള തന്റെ മൂന്നു വര്ഷത്തെ പൌരോഹിത്യ ശുശ്രൂക്ഷ മൂലം കത്തോലിക്ക സഭയുടെ ദുരുപടെശങ്ങളെ കുറിച്ച് കൂടുതൽ അടുത്തറിഞ്ഞ താൻ തുടർന്ന് തന്റെ നിലപാടുകൾ കൂടുതൽ ശക്ത്തമാകി. ഇക്കാലയലവിനുള്ളിൽ താൻ മികച്ചൊരു സംവാധകനായും , പ്രസന്ഗീകനായും , എഴുത്തുകാരനായും രൂപപ്പെട്ടു കഴിഞ്ഞിരുന്നു .തന്റെ നിലപാടുകളെ സാധൂകരിക്കുന്നതും , കത്തോലിക്ക സഭയിലെ തെറ്റായ പ്രവണതകളെ ഖണ്ഡിക്കുന്നതുമായ 65 തിസീസ് അദ്ദേഹം പ്രകാശനം ചെയ്തു. അത് മാർട്ടിൻ ലൂഥറിന്റെ 95 തിസീസുകളിൽ നിന്നും വ്യത്യസ്തമായ് ക്രിസ്തീയ വിശ്വാസ സംബന്ദമായ ഏതാണ്ട് എല്ലാ വിഷയങ്ങളെയും അദ്ദേഹം പരാമർശിച്ചു. നിരവധി സംവാദ പരമ്പരകൾ തന്നെ അദ്ദേഹം നടത്തി. 1523 ജനുവരി 29 നു Zurich ലെ ടൌണ്‍ ഹാളിൽ വച്ച് തന്റെ സംവാദ പരമ്പരക്ക് തുടക്കം കുറിച്ചു. അന്ന് ഏതാണ്ട് എല്ലാ കത്തോലിക്ക പുരോഹിതന്മാരും അവിടെ സന്നിഹിതരായിരുന്നു . തുടര്ന്നങ്ങോട്ടു കത്തോലിക്ക പുരൊഹിതരുമായ് മാത്രം ആയിരുന്നില്ല അദ്ദേഹത്തിന്റെ സംവാദങ്ങൾ , സമകാലീകരായ നവോഥാന വാക്ത്താക്കലുമായും അദ്ദേഹം സംവാദങ്ങളിൽ എര്പ്പെട്ടു. 1526-1529 വരെ ഉള്ള കാലയളവിൽ കര്ത്താവിന്റെ അത്താഴത്തെ സംബിടിച്ചുള്ള ഉപദേശത്തെ അടിസ്ഥാനമാക്കി മാർട്ടിൻ ലൂതരുമായ് നടന്ന സംവാദ പരമ്പര പ്രശസ്ത്തം അത്രേ. ത്രിത്വം ,വിസ്വസത്തൽ ഉള്ള നീതീകരണം തുടങ്ങി 14 വിഷയങ്ങളിൽ ലൂഥരും Zwingli യും യോജിപ്പിലെത്തി .എന്നാൽ കര്ത്താവിന്റെ അത്താഴത്തെ സംബന്ധിച്ച ലൂഥറിന്റെ നിലപാടുകളെ Zwingli ഖണ്ഡിച്ചു. യേശു ക്രിസ്തുവിന്റെ അക്ഷരീക സാന്നിധ്യം കര്ത്താവിന്റെ അത്താഴത്തിൽ സംഭവിക്കുന്നു എന്ന് ലൂഥർ പഠിപ്പിച്ചു. തൻ മൂലം വസ്ത്തുമാറ്റ സിദ്ധാന്ധം അദ്ദേഹത്തിന്റെ ഉപദേശത്തിൽ നിഴലിച്ചു നില്ക്കുന്നു. എന്നാൽ Zwingli മാർട്ടിൻ ലൂഥറിന്റെ ഈ സിദ്ധാന്ധത്തെ എതിർത്തു . കര്ത്താവിന്റെ മേശയിൽ യേശുവിന്റെ അക്ഷരീക സാന്നിധ്യം ഇല്ല എന്നും ഇതു യേശുവിന്റെ മരണത്തിന്റെ ഓര്മ്മ ആണെന്നും, അപ്പ വീഞ്ഞുകൾ ഒരു സാദ്രിശ്യം മാത്രമാണെന്നും Zwingli വാദിച്ചു. ഇദ്ദേഹത്തിന്റെ ഈ നിലപാടുകൾ അത്രേ വിശേഷാൽ പെന്റെകൊസ്തു സഭകളിൽ ഇന്ന് പൊതുവേ അന്ഗീകരിക്കപ്പെട്ടിരിക്കുന്നത് !.

സ്വിഗ്ലി യുടെ നേത്രത്വത്തിൽ Zurich നഗരം കേന്ദ്രമാക്കി നവോഥാന മുന്നേറ്റം Switzerland ൽ ആകമാനം ശക്ത്തി പ്രാപിക്കുന്നതിൽ വിറളി പൂണ്ട കത്തോലിക്ക നേതൃത്വം രാജ്യത്തെ ആക്രമിക്കുവാൻ തീരുമാനിച്ചു. 1531 ൽ റോമൻ കത്തോലിക്ക സൈന്യം അപ്രതീഷിതമായ് Zurich നഗരം ആക്രമിക്കുകയും തുടര്ന്നുണ്ടായ യുദ്ധത്തിൽ Zwingli കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ Zwingli യുടെ വാദങ്ങളുടെ പ്രസക്ത്തി അവിടെ അവസാനിച്ചില്ല. പിന്നീടുവന്ന പല നവോഥാന നേതാക്കന്മാരും സ്വിന്ഗ്ലിയുടെ നിലപാടുകളെ ആശ്ലേഷിച്ചു. 19-)0 നൂറ്റാണ്ടിൽ ഉദയം കൊണ്ട പെന്റെകൊസ്തു ദൈവ ശാസ്ത്രത്തിൽ പോലും സിന്ഗ്ലിയുടെ നിലപാടുകളുടെ സ്വാധീനം നമ്മുക്ക് ദർശിക്കാം . മധ്യ കാല്ഖട്ടത്തിൽ മുഴങ്ങികേട്ട അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്ത്തി ഈ കാലഖട്ടത്തിൽ അതി പ്രസക്ത്തം അത്രേ, അവ വീണ്ടും മുഴങ്ങട്ടെ… ” If it can ‘t be found in the bible , don ‘t believe it and don ‘t do it “.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.