ചിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളി, ശനി ദിവസങ്ങളിൽ

ചിക്കാഗോ: കഴിഞ്ഞ ദിവസം നിര്യാതയായ ലിസി ജെയിംസിന്റെ (64) മെമ്മോറിയൽ സർവീസ് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഗർണിയിലെ ലേക്‌വുഡ് ചർച്ചിൽ നടക്കും.

News Middle Advt Banner

ശവസംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 17 ശനിയാഴ്ച രാവിലെ ഒൻപതിന് കേനോഷയിലെ ജേർണി ചർച്ചിൽ ആരംഭിക്കും. തുടർന്ന് ഉച്ചയോടെ ഗർണിയിലെ വാറൻ സെമിത്തേരിയിൽ സംസ്കാരം പൂർത്തിയാക്കും.

ഗർണിയിലെ ലേക്‌വുഡ് ചർച്ചിലാണ് വെള്ളിയാഴ്ചത്തെ മെമ്മോറിയൽ സർവീസ് നടക്കുന്നത്. വിലാസം: Lakewood Church, 440 Hunt Club Road, Gurnee, IL.

ശനിയാഴ്ച രാവിലെ നടക്കുന്ന ശവസംസ്കാര ശുശ്രൂഷകൾക്കുള്ള വേദി: Journey Church, 10700 75th Street, Kenosha, WI. തുടർന്ന് Warren Cemetery, 1475 N Cemetery Road, Gurnee എന്ന സ്ഥലത്ത് സംസ്കാരം നടക്കും.

ഐപിസി ബഥേൽ സഭാംഗമായിരുന്ന പരേത റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യുവിന്റെ (മണിക്കുട്ടി) ഭാര്യയാണ്. ജയിൻ, ജീന എന്നിവർ മക്കളും ബാബ് മത്തായി മരുമകനുമാണ്. അലക്സ്, ഇസ്‌സി എന്നിവർ കൊച്ചുമക്കളാണ്.

കോട്ടയം തലപ്പാടി പൂതക്കുഴിയിൽ പരേതനായ സി.യു. ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് ലിസി ജെയിംസ്. സണ്ണി ചെറിയാൻ, രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്സി ചെറിയാൻ എന്നിവർ സഹോദരങ്ങളാണ്.

വാർത്ത: കുര്യൻ ഫിലിപ്പ്, ചിക്കാഗോ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading