അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 19 മുതൽ
പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന 2026 ഒക്ടോബർ 19 തിങ്കളാഴ്ച ആരംഭിച്ച് നവംബർ 27 വെള്ളിയാഴ്ച സമാപിക്കും.

വ്യക്തികളുടെ ആത്മീയ വളർച്ചയ്ക്കും സഭകളുടെ ആത്മീയ ഉണർവിനും ദൈവിക കൃപയുടെ അനുഭവത്തിൽ കൂടുതൽ ആഴപ്പെടുന്നതിനുമായി പ്രാർത്ഥന ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനാ ദിനങ്ങളിൽ ദൈവ ദാസന്മാർക്കും വിശ്വാസികൾക്കും ഒന്നിച്ച് കൂടി പ്രാർത്ഥിക്കാനും ആത്മീയ കൂട്ടായ്മയിൽ പങ്ക് ചേരാനും അവസരമുണ്ടാകും.
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ച കഴിഞ്ഞ് 2 മണി മുതൽ 4 മണി വരെയും വൈകിട്ട് 6 മണി മുതൽ 8.30 മണി വരെയുമാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ പ്രാർത്ഥനാ കാലയളവിൽ എല്ലാ ദൈവ ദാസന്മാരും സഭകളും വിശ്വാസികളും സജീവമായി പങ്ക് ചേർന്ന് പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് ഡിസ്ട്രിക്ട് കൗൺസിൽ അഭ്യർത്ഥിച്ചു. ദീർഘ ദിവസങ്ങൾ താമസിച്ച് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ദൈവ ജനങ്ങൾക്ക് മുൻകൂട്ടി ബന്ധപ്പെട്ട് താമസ സൗകര്യം ക്രമീകരിക്കാവുന്നതാണ്.
വ്യക്തികളുടെ ആത്മീയ വളർച്ചയ്ക്കും സഭകളുടെ ഉണർവിനുമായി പ്രാർത്ഥനയിൽ ഒന്നിക്കാം.

- Advertisement -


Comments are closed.