കരിക്കം വൈഎംസിഎ സമാധാന സായാഹ്ന പ്രാർത്ഥനാ സംഗമം നടത്തി

കൊട്ടാരക്കര :കരിക്കം വൈഎംസിഎ യുടെ നേതൃത്വത്തിൽ യുദ്ധവും സംഘർഷം കൊണ്ട് ഒന്നും നേടിയിട്ടില്ല എന്ന ആഹ്വാനത്തോടെ യുദ്ധഭീതിയിൽ ആയിരിക്കുന്ന മധ്യപൂർവേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ലോക സമാധാനത്തിനായി സായാഹ്ന പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു.

കൊട്ടാരക്കര മാർത്തോമ വലിയപള്ളി വികാരി റവ.ജോജി.കെ.മാത്യു ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.വൺ ബില്യൺ യൂത്ത് ഫോർ പീസ് ചെയർമാൻ ഡോ.എബ്രഹാം കരിക്കം വിഷയാവതരണം നടത്തി.

സെക്രട്ടറി പി.സി.ബാബുക്കുട്ടി,ജേക്കബ് മാത്യു കുരാക്കാരൻ,തോമസ് ജോർജ്,ഫിലിപ്പോസ് തോമസ് ജോൺ തരകൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.