കടമ്പനാട് മീനത്തേതിൽ ഏബനെസറിൽ ജോർജ് കെ. കോശി (78) അക്കരെ നാട്ടിൽ
കടമ്പനാട്: മീനത്തേതിൽ ഏബനെസറിൽ ജോർജ് കെ. കോശി (അപ്പുച്ചായൻ – 78) നാട്ടിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അരനൂറ്റാണ്ടിലധികം അമേരിക്കയിൽ താമസിച്ചിരുന്ന ഇദ്ദേഹം ന്യൂയോർക്കിലെ കൊളംബിയ പ്രസ്ബിറ്റീരിയൻ ആശുപത്രിയിൽ എച്ച്ആർ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: സുശീല കോശി (കോട്ടയം വാകത്താനം കാട്ടിൽ കുടുംബാംഗം).
മക്കൾ: സാനു, സമാന്ത.
മരുമക്കൾ: ഡെൽവിൻ, അഖിൽ (നാലുപേരും യു.എസ്.എ).


- Advertisement -

Comments are closed, but trackbacks and pingbacks are open.