തിരുവല്ല മുത്തൂർ പുരയ്ക്കൽ എബനേസർ ഭവനത്തിൽ പി. എൻ. ഫിലിപ്പ് (81) അക്കരെ നാട്ടിൽ
തിരുവല്ല: മുത്തൂർ പുരയ്ക്കൽ എബനേസർ ഭവനത്തിൽ പി. എൻ. ഫിലിപ്പ് (81) കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. കുറ്റൂർ കിണറ്റുകാല പുത്തൻപുരയ്ക്കൽ കുട്ടിയച്ചൻ (നൈനാൻ) എന്നറിയപ്പെട്ടിരുന്ന പ്രശസ്ത സുവിശേഷകന്റെ ആറു മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു പി. എൻ. ഫിലിപ്പ്. വിശാഖപട്ടണത്ത് ദീർഘകാലം കുടുംബസമേതം താമസിച്ച് ജോലി ചെയ്ത് വിരമിച്ചു.തിരുവല്ല മഞ്ഞാടി ഐ.പി.സി പ്രയർ സെന്റർ സഭയിലെ ദീർഘകാല അംഗമായിരുന്നു.
മക്കൾ: പ്രിൻസി (യുകെ), മോൻസി (കാനഡ).
മരുമക്കൾ: എബി, ഗ്രേഷ്മ.
സംസ്കാരം: 2026 മാർച്ച് 16 തിങ്കളാഴ്ച രാവിലെ 8.30 ന് മുത്തൂർ പുരയ്ക്കൽ എബനേസർ ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം തിരുവല്ല മഞ്ഞാടി ഐ.പി.സി പ്രയർ സെന്റർ സഭയിൽ ശുശ്രൂഷകൾ നടക്കും. തുടർന്ന് സഭയുടെ പാമലയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.