ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പ്രീ മാരിറ്റൽ ക്ലാസ് മാർച്ച് 14 ന് ബെംഗളൂരുവിൽ
ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് പ്രീ മാരിറ്റൽ ക്ലാസ് (വിവാഹത്തിന് മുമ്പുള്ള ക്ലാസ് )ഡീപ് റൂട്ടഡ് നടക്കും.
ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വേദ പഠനശാലയായ ചിക്കഗുബ്ബിയിലുള്ള ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി, ആർ. എഫ് കുക്ക് ഹെറിട്ടേജ് ചാപ്പലിലാണ് ക്ലാസുകൾ നടക്കുന്നത്.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ. ജെ.ജോൺസൺ ഉദ്ഘാടനം ചെയ്യും. എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ജയ്മോൻ കെ ബാബു അധ്യക്ഷത വഹിക്കും.
ഇവാഞ്ചലിസ്റ്റ് ബെൻസിക് മിറന്റാ (കേരളം) ക്ലാസുകൾ നയിക്കും.
18 വയസ്സിന് മുകളിൽ വിവാഹിതരല്ലാത്തവർക്ക് ക്ലാസുകളിൽ പങ്കെടുക്കാമെന്ന് എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ജയ്മോൻ കെ ബാബു അറിയിച്ചു .

- Advertisement -

Comments are closed, but trackbacks and pingbacks are open.