കവിത: വാഗ്ദത്തത്തിന്റെ വസന്തം | എസ്. കെ

ഇരുളിൻദീർഘമാംപാതയിൽ

കറങ്ങിത്തളരുന്നഭൂമി

താരകങ്ങളോട് മൗനമായിതൻ

നൊമ്പരംചൊല്ലിയ രാവുകൾ

മിഴിനീരുപ്പിനാൽ ചുവക്കുന്നുമാനവന്റെ പ്രാർത്ഥനായാഗങ്ങൾ

 

ഒരു പൊൻപുലരിയിൽ

കാഹളനാദമുയരും

കാലത്തിൻ വാതിൽ തുറക്കും

മേഘത്തിൽ മഹിമയോടെനീതിസൂര്യൻ രാജാധിരാജനായെഴുന്നെള്ളും

 

അപ്പോൾ

കണ്ണീർനദികൾ കൃപാസാഗരത്തിലലിയും

മരണനിഴലുകളിൽ നിത്യജീവൻ തെളിയും

കാത്തിരിപ്പിൻ ശിശിരത്തിൽ

വസന്തംവിരുന്നെത്തും

വാഗ്ദത്തത്തിൻ പൂർണ്ണതയിൽ

ഉയരുംനാമുമപ്പോൾ നാഥനരികിലേക്ക്

 

എസ് കെ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.