ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം തുടരുന്നു; വ്യോമപാതകൾ അടച്ച് ഗൾഫ് രാജ്യങ്ങൾ; വിമാന സർവീസുകൾ റദ്ദാക്കി

ഡൽഹി: യുഎഇയിലും സൗദിയിലും ബഹ്‌റൈനിലും ആക്രമണം; അബുദാബിയിൽ ഒരു മരണം.

മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളെത്തുടർന്ന് യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വ്യോമപാതകൾ താൽക്കാലികമായി അടച്ചു. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി.

വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്, ഖത്തർ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. യുഎഇ വ്യോമപാത ഭാഗികമായി അടച്ചതിനെത്തുടർന്ന് ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങി ഇന്ത്യയിലെ പ്രമുഖ എയർലൈനുകൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് കമ്പനികൾ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയുള്ളവർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വ്യോമപാതകൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് അധികൃതർ അറിയിച്ചു. യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങളും കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.