ലേഖനം: വിശ്വസ്തത | സ്നേഹ അഗസ്റ്റിൻ
ഒരു ദൈവ പെതലിൻ്റെ ആന്തമിയ ജീവിതത്തിൽ നഷ്ടപ്പെടാൻ പാടില്ലാത്ത ഒന്നാണ് ആത്മാവിൻ്റെ ഫലത്തിൽ ഒന്നായ വിശ്വസതത എന്നത്. പുതിയ നിയമത്തിൻ്റെ മദ്ധ്യസ്തനായ ക്രിസ്തു തന്നെ നിയമിച്ചാക്കിയ പിതാവായ ദൈവത്തിനു മുന്നിൽ വിശ്വസ്തസ്നായിരുന്ന് അധികം മഹ്യത്തിന് യേഗ്യനായി ( എബ്രാ 3:2.3) അതുപോലെ പഴയ നിയമത്തിലേ മദ്ധ്യസ്തനായ മോശയും ദൈവഭവനത്തിലെക്കെയും വിശ്വസ്ത്യൻ നായിരുന്നു എന്നു തിരുവെഴ്‌ത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. വിശ്വസ്ത്യൻമാർ മനുഷ്യപുത്ര മാരുടെ ഇടയിൽ കുറഞ്ഞ് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിശ്വസ്ത്യത കാത്തു സൂക്ഷിക്കുന്ന ഒരു ദൈവ പൈതലിനെ ദുഷ്ടൻ്റെ കയ്യിൽ അകപ്പൊടാതെ കാക്കുവാൻ ദൈവവിശ്വസ്തനായിരിക്കുന്നു എന്നത് ദൈവവചനയാത്ഥാർത്യമാണ് (2 തെസ്സ 3:3)
എന്നാൽ നാം പലപ്പോഴും അവിശ്വാസ്ത്യായിരിക്കുമ്പോഴും കർത്താവ് വിശ്വസ്തനായി പാർക്കുന്ന എന്നതു നാം എപ്പോഴും ഓർക്കേണ്ടതാണ്. വിളിച്ച ദൈവം വിശ്വസ്ത്യൻ ആക്കുന്നു. നാമും വിശ്വസ്തരന്ന് എണ്ണിയാണ് ശ്രുശ്രഷയ്ക്കു വേണ്ടി ദൈവം ആക്കിയത് അത് ഗ്രഹിക്കുമ്പോൾ തന്നെ ജീവിതത്തിൻ്റെ സമാഗ്രമേഖലകളിലും വിശ്വസ്തത പ്രബലപ്പെട്ട മതിയാകു. കാരണം വിശ്വസ്തത മാത്രമേ ഭൂമി നിന്ന് മുളയ്ക്കു ‘(സങ്കി: 85:11) വിശ്വസ്തത കൈവിടുന്ന ഒരു വ്യക്തി ഒരിക്കലും കർത്താവിനോട് കൂടെ എടുക്കപ്പെടുകയില്ല. നമ്മുടെ വാഴ്ത്തപ്പെട്ടവനായ കർത്താവിനെപ്പോലെ നാം ദൈവമുൻപാകെ വിശ്വസ്ത്യത പുലർത്തണം. മരണത്തെ കുറിച്ചുള്ള ദൂത് േകൾക്കുമ്പോഴും വിശ്വസ്ത്യതയും ഏകാഗ്ര ഹൃദയവും കൈവിടാതെ തിരുമുൻപിൽ നടന്ന് പ്രസാദമുള്ളത് ചെയ്ത ഹിസ്ക്കിയാവിന് വേണ്ടിയുള്ള ദൈവിക ഇടപെടൽ വളരെ വലുതായിരുന്നു .
അവിശ്വാസത്തിന്റെ വിത്ത് ഒരു രീതിയിലും നമ്മിൽ വളരാതെ ക്രിസ്തുവിനോടുളള ഏകാഗ്രതയും നിർമ്മലതയും മുറുകെപിടിച്ചു കൊണ്ട് ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കണം. അത്മമണവാളനായ ക്രിസ്തുവിനെ വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറി കൂടാ. ലോകം, ജഡം , പിശാച് നമൈ ലോകത്തിലേക്ക് മാടി വിളിക്കുമ്പോൾ സാത്താന്യതന്ത്രങ്ങളെ തിരിച്ചറിയുകയും വിശ്വസ്ത്യ മറുകെ പിടിക്കാൻ തയ്യാറാക്കുകയും വേണം.
(മലാഖി 2:10:16) അവിശ്വസ്ത്യത ഉള്ളിൽ വരാതിരിക്കാൻ സൂക്ഷിച്ചേ മതിയാകു.
ചുരിക്കി പറഞ്ഞാൽ രഹസ്യമായും പരസ്യമായും ദൈവത്തോടും മനുഷ്യനോടും കുടുംബത്തിലും വിശ്വസ്ത പുലർത്തി ഭൂമിയിൽ വസിക്കുന്ന ടത്തോളം കാലം നല്ലൊരു ജീവിതം കെട്ടി പടക്കാൻ ഇടയായലേ നിത്യത ലഭിക്കു എന്നത് മറക്കാൻ പാടില്ലാത്ത ഒരു വസ്തുതയാണ് ആ ദൈവ മഹത്യം പ്രാപിക്കാൻ വിശ്വസ്തയോടെ നമ്മുക്ക് മുന്നേറാം.
സ്നേഹ അഗസ്റ്റിൻ

- Advertisement -



Comments are closed, but trackbacks and pingbacks are open.