ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത സഭായോഗം മാർച്ച്‌ 1ന്

ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ 52-ാമത് സംയുക്ത ആരാധന 2026 മാർച്ച്‌ 1 ഞായറാഴ്ച രാവിലെ 8.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടക്കും.

പാസ്റ്റർ കെ. ജി. പുന്നൂസ് അദ്ധ്യക്ഷത വഹിക്കുന്ന പ്രാരംഭ ആരാധനയിൽ ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ജോർജ് കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ നടക്കുന്ന സംയുക്ത ആരാധനയിൽ ഡിസ്ട്രിക്റ്റിലെ 55 സഭകളിൽ നിന്നുള്ള വിശ്വാസികളോടൊപ്പം 75 സുവിശേഷ ശുശ്രൂഷകരും പങ്കെടുക്കും.

1990–91 കാലഘട്ടത്തിൽ അഞ്ച് സഭകളുമായി പാസ്റ്റർ ഏബ്രഹാം ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനം ഇന്ന് ഐ.പി.സി യിലെ മൂന്നാമത്തെ വലിയ ഡിസ്ട്രിക്റ്റായി വളർന്നതായി ഭാരവാഹികൾ അറിയിച്ചു. വടക്ക് ചേർത്തല മുതൽ തെക്ക് കായംകുളം വരെയും, കിഴക്ക് ചങ്ങനാശ്ശേരി പൂവം മുതൽ ആലപ്പുഴ തീരപ്രദേശം വരെയും ഉള്ള വിശ്വാസികൾ പങ്കെടുക്കും. പരമ്പരാഗത വാദ്യോപകരണങ്ങളോട് കൂടിയ സംയുക്ത ആരാധനയിൽ പാസ്റ്റർ മോനി ചെന്നിത്തല സങ്കീർത്തനത്തിൽ നിന്ന് സന്ദേശം നൽകും.

കർത്തൃമേശയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ രാജൻ ഏബ്രഹാം (സ്പോൺസർ മിനിസ്റ്റർ), പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.

ഡിസ്ട്രിക്റ്റ് ട്രഷറർ ബ്രദർ സൈമൺ തോമസ്, ജോയിന്റ് സെക്രട്ടറി ബ്രദർ കെ. ജോയി എന്നിവർ ആശംസകൾ അറിയിക്കും. പുത്രിക സംഘടനകളുടെ ഓവറോൾ, വ്യക്തിഗത ചാമ്പ്യൻഷിപ്പുകൾ നേടിയ സഭകൾക്കും വ്യക്തികൾക്കും ട്രോഫികൾ വിതരണം ചെയ്യും.

ഡിസ്ട്രിക്റ്റിന് പൊതുആരാധനാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കഴിഞ്ഞ വർഷം മുതൽ ഡിസ്ട്രിക്റ്റ് കൺവൻഷൻ ഒഴിവാക്കി വിവിധ കേന്ദ്രങ്ങളിൽ മുറ്റത്ത് കൺവൻഷനുകൾ നടത്തിവരികയാണ്. സംയുക്ത ആരാധനയുടെ തത്സമയ സംപ്രേക്ഷണം ആമേൻ ടി.വി യിൽ ഉണ്ടായിരിക്കും.

സംഘാടക സമിതിക്ക് ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ്, ജോയിന്റ് സെക്രട്ടറി ബ്രദർ കെ. ജോയി, ട്രഷറർ ബ്രദർ സൈമൺ തോമസ് എന്നിവർ നേതൃത്വം നൽകും. പബ്ലിസിറ്റി കൺവീനർ: ബ്രദർ വെസ്ലി പി. ഏബ്രഹാം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.