ബഥേൽ ബൈബിൾ കോളേജ്, പുനലൂർ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രണ്ടാമത് സമ്മേളനം 24 ചൊവ്വാഴ്ച
തിരുവല്ല: അസംബ്ലിസ് ഓഫ് ഗോഡ് ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മേഖല / ഡിസ്ട്രിക്ട് സമ്മേളനങ്ങളുടെ രണ്ടാമത്തേതാണ് 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവല്ല കുറ്റപ്പുഴ മാടംമുക്ക് അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെടുന്നു.
അലൂമ്നൈ അസോസ്സിയേഷൻ പ്രസിഡന്റ് പാസ്റ്റർ റ്റി വി തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഥേൽ ബൈബിൾ കോളേജ് പ്രസിഡന്റ് പാസ്റ്റർ ഡോ. ഐസക് വി ചെറിയാൻ, പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ജെയിംസ് ജോർജ്ജ്, മദ്ധ്യ മേഖലാ ഡയറക്ടർ പാസ്റ്റർ ജെ സജി, ഡോ. സൂസൻ ചെറിയാൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും.
ബഥേൽ ബൈബിൾ കോളജിന്റെ പൂർവ്വ കാല സ്മരണകൾ പങ്കിടുവാനും പുരോഗമനപരമായ പ്രവർത്തനങ്ങളെ പറ്റി ചിന്തിക്കുവാനും ഈ സമ്മേളനം വേദിയാകും. അലൂമ്നൈ അസോസ്സിയേഷൻ സെക്രട്ടറി പാസ്റ്റർ ബിജു ദാനം, ട്രഷറാർ പാസ്റ്റർ ഐജു വി കുര്യാക്കോസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്ബിറ്റർമാർ പാസ്റ്റേഴ്സ് എന്നിവരും പങ്കെടുക്കും.
എല്ലാ പൂർവ്വവിദ്യാർത്ഥികളും അവരുടെ സുഹൃത്തുക്കളായ സ്നേഹിതരെയും ഇതര സഭാ വിഭാഗങ്ങളിൽ ബഥേലിൽ പഠിച്ചവരെയും ഈ മീറ്റിങ്ങിനെ പറ്റി അറിയിക്കുകയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

- Advertisement -



Comments are closed, but trackbacks and pingbacks are open.