ത്രീദിന ഉപവാസ പ്രാർത്ഥനയും സംഗീതവിരുന്നും

KE News Desk | Idukki

 

വാഗമൺ : ഐ. പി. സി. മഹനീയംഹാൾ മലയിൽ പുതുവേൽ സഭയിൽ വച്ച് മാർച്ച് മാസം 13 14 15 തീയതികളിൽ ഉപവാസ പ്രാർത്ഥനകൾ നടത്തപ്പെടുന്നു. പതിമൂന്നാം തീയതി വെള്ളിയാഴ്ച്ച രാവിലെ കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്ററെ എം. ടി. തോമസ് ഉദ്ഘാടനം ചെയ്യുകയും വചന സന്ദേശം നൽകുകയും ചെയ്യുന്നു. കൂടാതെ ഈ കാലഘട്ടങ്ങളിൽ കർത്താവ് ശക്തമായ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൈവദാസന്മാരായ പാസ്റ്റർ ടോം തോമസ്, പാസ്റ്റർ ബൈജു മുണ്ടിയേരുമ, പാസ്റ്റർ കെ ജെ തോമസ് കുമളി,
പാസ്റ്റർ ജോൺസൺ ജോസഫ് ചങ്ങനാശ്ശേരി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ഈ ഉപവാസ പ്രാർത്ഥനയിൽ ജോവേൽ ജോൺസൺ & ഫാമിലി സംഗീത വിരുന്ന് ഒരുക്കുന്നു. ഈ മഹനീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് സുവി. ടോംസൺ കുരുവിള സഭ ശുശ്രൂഷകൻ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading