29-ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് 2026 ജൂലൈ 9 മുതൽ ഡെൻവറിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഡെൻവർ (കൊളറാഡോ): 29-ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് 2026 ജൂലൈ 9 മുതൽ 12 വരെ ഡെൻവർ കോളാറോഡോയിൽ വെച്ച് നടക്കും.
അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളതും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ളതുമായ ദൈവദാസന്മാരും വിശ്വാസസമൂഹവും ഈ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.
നാലുദിവസം നീളുന്ന കോൺഫറൻസിൽ സംഗീത ശുശ്രൂഷകൾ, പ്രാർത്ഥനാസംഗമങ്ങൾ, വചന സന്ദേശങ്ങൾ, നേതൃപരിശീലന സെഷനുകൾ എന്നിവ നടത്തപ്പെടും.
പ്രസിഡന്റായി പാസ്റ്റർ ബെൻസൺ എബ്രഹാം, വൈസ് പ്രസിഡന്റായി പാസ്റ്റർ സൈമൺ ഫിലിപ്പ്, സെക്രട്ടറിയായി ഡോ. ഷിബു സാമുവൽ, ട്രഷററായി പാസ്റ്റർ ജെയിംസ് എബ്രഹാം, ഇംഗ്ലീഷ് കോ-ഓർഡിനേറ്ററായി പാസ്റ്റർ ഡാർവിൻ വിൽസൺ എന്നിവരും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സബ് കമ്മിറ്റികളിലെ അംഗങ്ങളും കോൺഫറൻസിന് നേതൃത്വം നൽകും.
സഭയുടെ കൂടുതൽ ആത്മീയ വളർച്ചക്കും സംഘടനാ ശക്തിപ്പെടുത്തലിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്നും, സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിശ്വാസികളെ ഒരുമിപ്പിക്കുന്നതിനും മുൻഗണന നൽകുമെന്നും കോൺഫറൻസ് ജനറൽ എക്സിക്യൂട്ടീവ്സ് ക്രൈസ്തവ എഴുത്തുപുരയോട് അറിയിച്ചു. താമസ സൗകര്യങ്ങൾ, സമ്മേളന ഹാൾ ക്രമീകരണങ്ങൾ, രജിസ്ട്രേഷൻ നടപടികൾ, ശുശ്രൂഷാ ക്രമീകരണങ്ങൾ എന്നിവ എല്ലാം പദ്ധതിപ്രകാരം പുരോഗമിക്കുകയാണെന്നും സമ്മേളനം വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അവർ വ്യക്തമാക്കി.
NACOG 2026-ലേക്ക് രജിസ്റ്റർ ചെയ്യുന്നവർക്കുള്ള ഇളവുള്ള രജിസ്ട്രേഷൻ ഫീസ് 2026 ഏപ്രിൽ 30 വരെ മാത്രമേ ലഭ്യമാകയുള്ളു. അതിനുശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് സാധാരണ നിരക്കായിരിക്കും ബാധകമാകുക. അതുകൊണ്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട തീയതിക്കകം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് എന്ന് സംഘാടകർ അറിയിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.