ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. വാർഷിക കൺവെൻഷൻ ഫെബ്രുവരി 20 മുതൽ

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷൻ 2026 ഫെബ്രുവരി 20, 21, 22 തീയതികളിൽ സ്റ്റാഫോർഡിലുള്ള ലിവിംഗ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ച് (845 Staffordshire Rd, Stafford, TX 77477) ൽ നടക്കും.

20 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9.00 വരെ ഉദ്ഘാടന സമ്മേളനം നടക്കും. ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 6.00 മുതൽ 9.00 വരെ പൊതുയോഗവും, 22 ഞായറാഴ്ച രാവിലെ 9.00 മുതൽ സംയുക്ത ആരാധനയും ഉണ്ടായിരിക്കും. ഫെബ്രുവരി 21-ന് രാവിലെ 10.00 മുതൽ 12.00 വരെ വനിതാ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.
ചർച്ച് ഓഫ് ഗോഡ് വേൾഡ്‌ മിഷൻ ഏഷ്യ പസഫിക് ഫീൽഡ് ഡയറക്ടറായ റവ. ആൻഡ്രൂ ബിൻഡ, ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ റോയ് മറക്കര, ബഹ്റൈനിൽ നിന്നുള്ള ഡോ. സൂസൻ തോമസ് എന്നിവർ മുഖ്യപ്രസംഗകരായി പങ്കെടുക്കും. HPF പ്രസിഡന്റ് പാസ്റ്റർ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ആരാധനയ്ക്ക് HPF ക്വയർ നേതൃത്വം നൽകും.
കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (പ്രസിഡന്റ്), പാസ്റ്റർ ബൈജു തോമസ് (വൈസ് പ്രസിഡന്റ്), ഡോ. സാം ചാക്കോ (സെക്രട്ടറി), ബ്രദർ ജയ്മോൻ തങ്കച്ചൻ (ട്രഷറർ), ഡാൻ ചെറിയാൻ (വർഷിപ്പ് കോഓർഡിനേറ്റർ), ജോൺ മാത്യു (മിഷൻ & ചാരിറ്റി), പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ (പ്രയർ & കെയർ), ഫിന്നി രാജു (മീഡിയ), സ്റ്റീഫൻ സാമുവൽ (ഹിന്ദി സോംഗ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 16 സഭകളുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും ഐക്യത്തിനും അനുഗ്രഹമായ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.