ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്: പുതിയ ഭരണസമിതി ചുമതലയേറ്റു

പാസ്റ്റർ ഷാജി എം. സ്‌കറിയ സെക്രട്ടറി; പാസ്റ്റർ എം. എ. തോമസുകുട്ടി ജോയിന്റ് സെക്രട്ടറി; പാസ്റ്റർ വിനോദ് ജേക്കബ് ട്രഷറർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. പുതിയ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 10 ചൊവ്വാഴ്ച, സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭരണസമിതിയുടെ ചുമതലയേറ്റത്.
ദൈവസഭയുടെ കേരളാ സ്റ്റേറ്റ് സെക്രട്ടറിയായി സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഷാജി എം. സ്‌കറിയയെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എം. എ. തോമസുകുട്ടിയും, സ്റ്റേറ്റ് ട്രഷററായി പാസ്റ്റർ വിനോദ് ജേക്കബ്യും തെരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ ഷാജി എം. സ്‌കറിയ ദൈവസഭയുടെ സീനിയർ പാസ്റ്ററും ഇടുക്കി സെന്റർ ശുശ്രൂഷകനുമാണ്. അനുഗ്രഹീത പ്രഭാഷകനായും മാധ്യമപ്രവർത്തകനായും അദ്ദേഹം അറിയപ്പെടുന്നു.
പാസ്റ്റർ എം. എ. തോമസുകുട്ടി ദൈവസഭയുടെ പുനലൂർ സെന്ററിൽ മാതൃ ദൈവസഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു.
പാസ്റ്റർ വിനോദ് ജേക്കബ് ദൈവസഭയുടെ അടൂർ സെന്റർ ശുശ്രൂഷകനായി പ്രവർത്തിക്കുന്നതിനൊപ്പം വേദാധ്യാപകനായും മികച്ച പ്രഭാഷകനായും സേവനം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.