പാസ്റ്റർ സാലു യോഹന്നാനു ഡോക്ടറേറ്റ്

കുവൈറ്റ്: വേദദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ സാലു യോഹന്നാന് (സാലു അടൂർ) ഏഷ്യ തിയോളോജിക്കൽ അസോസിയേഷനിൽ (ATA) നിന്നും പുതിയ നിയമത്തിൽ (New Testament) ഡോക്ടറേറ്റ് ലഭിച്ചു. സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ച്ലർ ഓഫ് തീയോളജിയും (B Th) ബാച്ച്ലർ ഓഫ് ഡിവിനിറ്റിയും (B D) പുതിയ നിയമത്തിൽ ബിരുദാനന്തര ബിരുദവും (M Th) നേടിയിട്ടുണ്ട്.

2020-2026 കാലഘട്ടത്തിൽ നടന്ന ഗവേഷണത്തിൽ “വെളിപാട് പുസ്തകം അഞ്ചാം അദ്ധ്യായത്തിലെ ‘അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന കുഞ്ഞാട്’: ഒരു സാമൂഹ്യ-രാഷ്ട്രീയ വായനയും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ അതിന്റെ പ്രസക്തിയും (A Socio-Political Reading of ‘the Slaughtered Yet Standing Lamb’ in Revelation Chapter 5 and Its Relevance to the Contemporary Indian Context) എന്നതായിരുന്നു ഗവേഷണ വിഷയം.

പരേതയായ ബ്ലെസ്സി കെ ഉമ്മനാണ് ഭാര്യ. മക്കൾ ജോഷുവ, ജോഹന്ന, ജെമീമ.

വാർത്ത:ബ്ലെസ്സൻ ജോർജ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.