ലേഖനം: നീ കാണുന്നത് എഴുതുക | ദാനിയേൽ മുട്ടപ്പള്ളി

യോഹന്നാനോടുള്ള ദൈവത്തിന്റെ ആഹ്വാനമാണിത്. ക്രിസ്തുവിനെ ലോകത്തിനു മുൻപിൽ ഘോഷിച്ചു എന്ന ഏക തെറ്റിന്റെ പേരിൽ പത്മോസിലേയ്ക്ക് നാടു കടത്തപ്പെട്ട യോഹന്നാനു മുൻമ്പിൽ സ്വർഗം വാതിൽ തുടന്നു. സകല പ്രതീക്ഷയും അസ്തമിച്ചവനെ കൊണ്ടു ദൈവം പുതിയതൊന്നു ചെയ്യിച്ചു. അത്ഭുതത്തിന്റെ പുത്തൻ ശുശ്രൂഷ. ബൈബിളിലുടനീളം പരിശോദിച്ചാൽ ഏവരും ഓരോ സഭകൾക്കാണ് ദൂത് എഴുതിയത്. എന്നാൽ പത്മോസിന്റെ ഏകാന്തതയിൽ കിടന്ന യോഹന്നാനെ കൊണ്ട് ഏഴു സഭകൾക്കാണ് ദൈവം ദൂത് എഴുതിച്ചത്. ഓരോ സഭയും ഓരോ ദേശത്തെന്ന് നമുക്ക് അനുമാനിക്കാം . ഒരു ദേശത്തോടു സംവേദിക്കുന്നത് ശത്രു മുടക്കിയപ്പോൾ ഏഴു ദേശത്തോടു സംവേദിക്കാൻ ദൈവം അവസരമൊരുക്കി. ഇതത്രേ ദൈവ പദ്ധതി. ചില വരമൊഴിയുടെ ശുശ്രൂഷയിൽ ക്രിസ്തു വെളിപ്പെട്ടാൽ അത് പ്രത്യേകത നിറഞ്ഞതായി മാറും. നമ്മുടെ രചനകൾ ഒതുക്കാൻ ശ്രമിക്കുന്നവരുടെ മുൻമ്പിൽ അഭിഷേകത്തോടെ ദൈവം നമ്മെ എഴുന്നേൽപ്പിക്കും. ഇനി നമ്മുടെ എഴുത്തുകളോ പ്രഭാഷണങ്ങളോ ലോകത്തിനു മുൻമ്പിൽ എത്തപ്പെടാൻ പാടില്ല , എന്ന ദുരു ഉദ്ദേശത്തോടെ ചില ഒറ്റപ്പെടലുകളും അവസര നിക്ഷേദങ്ങളും മുൻമ്പിൽ വെളിപ്പെടുമ്പോൾ നാം ഒന്നു മനസിലാക്കുക. ശത്രു ഒരു വാതിൽ അടയ്ക്കുമ്പോൾ ദൈവം അതിലും ശ്രേഷ്ടമായ പല വാതിലുകൾ തുറക്കും. ദർശനങ്ങളുടെ പുത്തൻ പാത്ഥാവ് വെളിപ്പെടും. ക്രിസ്തു സ്വർഗം തുറന്ന് നമുക്കായ് ഇറങ്ങി വന്ന് നമ്മോടു പറയും ” നീ എഴുതുക ” . കഴിവു തന്നത് ദൈവമെങ്കിൽ വ്യാപാരം ചെയ്യാനുള്ള വാതിലും അവൻ തന്നെ ഒരുക്കും. സമർപ്പണത്തിന്റെ ഒരു മനസ് നമുക്കു ഉണ്ടായാൽ മാത്രം മതി. “ഇനി നീ എഴുതരുത് ” എന്നു പറയുന്നവർ ലജ്ജിക്കുന്ന നിലവാരത്തിൽ അവൻ നമ്മെ മാനിക്കും.

ആത്മനിയോഗത്താൽ ദൈവം ഏൽപ്പിച്ച ദൗത്യവുമായി മുന്നോട്ടു പോകുക. ദർശനങ്ങളുടെ കലവറ ദൈവം തുറക്കട്ടെ. പത്മൊസിന്റെ ഏകാന്തത കണ്ട് തൂലിക താഴെ വയ്ക്കെണ്ട . ആരും എന്നെ കാണുവാനില്ല എന്നോർത്തു ഭാരപ്പെടേണ്ട. വരുവാനിരിക്കുന്ന തലമുറയോടു അറിയിക്കുവാനുള്ള സന്ദേശം ദൈവം നമുക്ക് കൈമാറും. അത് കൈമാറണമെങ്കിൽ ഒരു പത്മൊസ് ആവിശ്യമാണ്. മുൻമ്പിലും പിൻമ്പിലും കാണുവാനും കേൾക്കുവാനും നമുക്ക് ആരും ഇല്ലാത്ത ഒറ്റപ്പെടലിന്റെ പത്മൊസ് . എന്നാൽ ആ ഏകാന്തതയിൽ ദർശനത്തിന്റെ കവാടം തുറന്ന് തന്നിട്ട് സ്വർഗം നമ്മോടു സംസാരിക്കും. മറ്റാർക്കും വെളിപ്പെടാത്ത സന്ദേശം അതിലൂടെ ദൈവം നമ്മുടെ തൂലികയിലേയ്ക്ക് കൈമാറും. ആത്മവിവശതയോടെ സമർദ്ധനായ ലേഖകന്റെ എഴുത്തു കോലാക്കി സ്വർഗം നമ്മെ രൂപാന്തരപ്പെടുത്തും. മാനുഷികമായ വാക്കുകൾ അപ്രസക്തമാകും. നീ എഴുതരുത്, നിന്റെ ആശയങ്ങൾ പുറം ലോകം കണരുത് എന്നു പറഞ്ഞവർ , നമ്മുടെ വാക്കുകൾക്കായ് കാതോർക്കും.

ലോകത്തിന്റെ ഒഴിവാക്കലുകൾ കണ്ട് ഭാരപ്പെടേണ്ട. ദൈവത്തിന്റെ എഴുത്തു കോലായി നമ്മുടെ തൂലികയെ മാറ്റാൻ അവനു അധികം സമയം വേണ്ട. ഇന്നത്തെ പത്മോസിനെ കണ്ടു ഓടി ഒളിക്കേണ്ട. സകലത്തെയും സൃഷ്ടിച്ചവനു നമ്മുടെ തൂലിക ആവശ്യമാണ്. വരണ്ട ദേശത്തിന്റെ ഏകാന്തതയിൽ അവൻ നമ്മെ നശിപ്പിക്കുകയില്ല. മറിച്ച് അത്ഭുത വിഷയമാക്കി മാറ്റിടും. ക്രിസ്തു സന്നിധിയിൽ താണിരിക്കുക. അവൻ പുതിയതൊന്നു ചെയ്യട്ടെ. ലോകത്തിന്റെ തിരുത്തൽ ശക്തിയായി മാറുന്ന തൂലികകൾ ഇവിടെ പുനർജനിക്കട്ടെ.

 

ദാനിയേൽ മുട്ടപ്പള്ളി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.