ഐ.പി.സി വർഷിപ്പ് സെന്റർ , ഷാർജയുടെ സിൽവർ ജൂബിലി സമ്മേളനം ഫെബ്രുവരി 7ന്
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്
ഷാർജ : ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനം ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6:30 ന് ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ വെച്ച് നടത്തപ്പെടും.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ . ഡോ. വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിവിധ സഭാ നേതാക്കന്മാർ, ഗവർമെന്റ് ഒഫീഷ്യൽസ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
സ്റ്റീഫൻ ദേവസ്യയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും ഉണ്ടായിരിക്കുന്നതാണ്.
യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
സിൽവർ ജൂബിലി സമ്മേളനത്തിന് സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.