ചർച്ച് ഓഫ് ഗോഡ് ഇൻ്റർനാഷണൽ ദൈവസഭ ജനറൽ കൺവൻഷൻ ഫെബ്രുവരി 5 മുതൽ
മല്ലപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ്റർനാഷണൽ ദൈവസഭയുടെ ജനറൽ കൺവൻഷൻ ഫെബ്രുവരി 5 (വ്യാഴം) മുതൽ 8 (ഞായർ) വരെ മേത്താനത്തെ എബനേസർ സ്റ്റേഡിയം-ൽ നടക്കും. സഭാ പ്രസിഡന്റ് റവ. സുകു.കെ തോമസ് ഉദ്ഘാടനം നിർവഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 9.30 വരെയാണ് സമ്മേളന സമയം. പാസ്റ്റർമാരായ കെ.ജെ. തോമസ് (കുമളി), സജു ചാത്തന്നൂർ, ലാസർ വി. മാത്യു എന്നിവർ ദൈവവചനം പ്രസംഗിക്കും.
കൺവൻഷന്റെ ഭാഗമായി സ്നാനശുശ്രൂഷ, ലേഡീസ് ഫെലോഷിപ്പ് വാർഷികം, സൺഡേ സ്കൂൾ–യൂത്ത് വാർഷികം, പാസ്റ്റേഴ്സ് മീറ്റിംഗ്, പൊതുയോഗങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും. സമാപന ദിവസമായ ഞായറാഴ്ച കർത്തൃമേശയ്ക്കും സംയുക്ത ആരാധനയ്ക്കും റവ. സുകു.കെ തോമസ് നേതൃത്വം നൽകും. എബനേസർ വോയ്സ് ഗാനങ്ങളാലപിക്കും.

- Advertisement -


Comments are closed, but trackbacks and pingbacks are open.