കോട്ടയം ഏറ്റുമാനൂർ തവളക്കുഴിയിൽ വാഹനാപകടം 3 പേർ ഗുരുതരാവസ്ഥയിൽ… പ്രാർത്ഥനയും സഹായവും പ്രതീക്ഷിക്കുന്നു
കോട്ടയം: പയ്യപ്പാടി ഐപിസി സഭാ സെക്രട്ടറി അജേഷും കുടുംബവും, മകന് എറണാകുളത്ത് പഠനത്തിനായി ഹോസ്റ്റൽ അഡ്മിഷൻ എടുത്ത് തിരികെ വരുന്ന വഴി ഏറ്റുമാനൂർ തവളക്കുഴിയിൽ വെച്ച് കാർ അപകടത്തിൽപെടുകയും, കാറിൽ ഉണ്ടായിരുന്ന എല്ലാവരെയും പരിക്കുകളോടെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്.
ഭാര്യ ഗീത അജേഷ്, മകൻ ആബേൽ അജേഷ്, മകൾ ഏഞ്ചൽ അജേഷ് എന്നിവർ ക്രിട്ടിക്കൽ സ്റ്റേജിൽ ആശുപത്രിയിൽ ആയിരിക്കുന്നു. ബ്രദർ അജേഷും മറ്റൊരു ബന്ധുവും ചെറിയ പരിക്കുകളോടെ അവിടെ ആയിരിക്കുന്നു.
മകൻ അബേലിനെ എറണാകുളത്ത് ലേക്ക്ഷോർ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണം എന്നാണ് ഇവിടുത്തെ ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്, അവന് സ്പൈനൽ ഇഞ്ചുറി മൂലം കാലിന് ചലന ശേഷി ഭാഗികമായി നിലച്ചിരിക്കുന്നു, കൂടാതെ ലംഗ്‌സിനും മറ്റ് ഇൻറ്റേണൽ ഓർഗൻസിനും പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപ എങ്കിലും ചിലവ് വരും എന്നാണ് ഡോക്‌ടർമാരിൽ നിന്ന് അറിയാൻ സാധിക്കുന്നത്.
ഭാര്യ ഗീതയെ മെഡിക്കല് കോളേജിൽ അടിയന്തിര സർജറിക്ക് വിധേയ ആക്കിയിരിക്കുകയാണ്, അവരുടെ ഇടുപ്പെല്ലിന് പൊട്ടലും, യൂറിൻ ബാഗിന് ക്ഷതവും ഉണ്ടായിട്ടുണ്ട് എന്നാണ് അറിയുന്നത്.
മകൾ എയ്ഞ്ചലിന് 2 തുടയെല്ലിനും ഒടിവുണ്ടായി, അത് പ്ലാസ്റ്റർ ഇട്ടെങ്കിലും ലിഗമെൻസിന് പ്രശ്നമുള്ളതിനാൽ മജ്ജ രക്തത്തിലേക്ക് കലരാൻ സാധ്യത ഉള്ളതായി കാണുന്നത് കൊണ്ട് വീണ്ടും സർജറിക്ക് വിധേയമാക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്, മകൾ ഇപ്പോൾ ഐസിയുവിലാണ്.
അജേഷിൻ്റെ കുടുംബം മൊത്തം ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സഹായവും പ്രതീക്ഷിക്കുന്നു.
അജേഷ് ഗൂഗിൾപേ നമ്പർ:
Name:Ajesh T Mathew
Phone:+918111845806
അജേഷ് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്:
SBI Bank Account Details:
Name: Ajesh T Mathai
A/C No: 67212326005
IFSC Code: SBIN0070108
Branch: Pampady Town (70108)

- Advertisement -



Comments are closed, but trackbacks and pingbacks are open.