കുമി – ഓറി ത്രൈമാസിക പ്രകാശനം ചെയ്തു
ബെംഗളൂരു: സിസ്റ്റർ സഞ്ജന ജേക്കബിൻ്റെ ഹൃദയത്തിൽ ദൈവം വിതച്ച ദർശനത്തിൻ്റെ സാക്ഷാത്കാരമായി സമചിന്താഗതിക്കാരായ ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള സഹോദരി സഹോദരന്മാരെയും പങ്കെടുപ്പിച്ച് കൊണ്ട് പ്രസിദ്ധീകരിച്ച കുമി- ഓറി ( എഴുന്നേറ്റ് പ്രകാശിക്ക) എന്ന ക്രൈസ്തവ ത്രൈമാസിക കർണാടക ഐ.പി.സി വാർഷിക കൺവെൻഷനിൽ പ്രസിദ്ധീകരിച്ചു.
ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. വർഗീസ് ഫിലിപ്പ് ഗുഡ്ന്യൂസ് കോർഡിനേറ്റിംങ്ങ് എഡിറ്ററും ബിസിപിഎ പ്രസിഡൻ്റുമായ ചാക്കോ കെ. തോമസിന് നൽകി പ്രകാശനം ചെയ്തു.
മാസിക ചീഫ് എഡിറ്റർ സിസ്റ്റർ സഞ്ജന ജേക്കബ്, നോർത്ത് ബെംഗളൂരു കോർഡിനേറ്റർ സിസ്റ്റർ പ്രിൻസി ലിജു , എഡിറ്റർ ജേക്കബ് ഫിലിപ്പ് എന്നിവരും സംബന്ധിച്ചു.

- Advertisement -


Comments are closed, but trackbacks and pingbacks are open.