റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ ബുധനാഴ്ച്ച മുതൽ

ദിവസവും വൈകിട്ട് തഞ്ചാവൂർ വില്യംസിൻ്റെ സംഗീത ശുശ്രൂഷ

തിരുവല്ല: റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷനും ക്രൂസേഡും ബുധൻ (4) മുതൽ ഞായർ (8) വരെ കുന്നന്താനം ജംക്ഷന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.

ബുധൻ 6ന് സഭാ ജനറൽ പ്രസിഡൻ്റ് റവ. വിനോജ് തോമസ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ പ്രിൻസ് റാന്നി, അജി ആൻ്റണി, പി.സി. ചെറിയാൻ, ഡോ. ജോൺസൻ ജോർജ് എന്നിവർ വചനപ്രഭാഷണം നടത്തും.

7ന് (ശനി) രാവിലെ 10.30ന് സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ജോസഫ് ടി. ജോസഫ് വചനശുശ്രൂഷ നടത്തും. 8ന് (ഞായർ) രാവിലെ 9ന് വിവിധ സഭകൾ ചേർന്നുള്ള സംയുക്ത സഭായോഗത്തോടെ സമാപിക്കും. പാസ്റ്റർ തഞ്ചാവൂർ വില്യംസ് ഗാനശുശ്രൂഷ നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading