വെച്ചൂച്ചിറ ഡൂലോസ് ബിബ്ളിക്കൽ സെമിനാരിയുടെ 26- മത് ഗ്രാജുവേഷൻ നടന്നു

വെച്ചൂച്ചിറ: ഡൂലോസ് ബിബ്ളിക്കൽ സെമിനാരിയുടെ 26- മത് ബിരുദദാന ചടങ്ങ് 23-ാം തീയതി വെള്ളിയാഴ്ച വെച്ചൂച്ചിറ സെമിനാരിയിൽ വച്ച് അനുഗ്രഹീതമായി നടന്നു. കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ.ഡോ. ജോൺ കെ മാത്യു അധ്യക്ഷനായിരുന്ന മീറ്റിംഗ് പാസ്റ്റർ ജെയിംസ് എബ്രഹാം പ്രാർത്ഥിച്ചു ആരംഭിച്ചു.ഇവാ. സ്റ്റാൻലി എബ്രഹാം റാന്നി & ടീം ആരാധനയ്ക്ക് നേതൃത്വം നൽകി.

ഇവാ. ബെന്നി കൊച്ചുവടക്കേൽ സ്വാഗതപ്രസംഗവും ഡോ. ജോൺ കെ മാത്യു അധ്യക്ഷപ്രസംഗവും നടത്തി. പാസ്റ്റർ. സാജൻ സാമുവേൽ സങ്കീർത്തനം വായിച്ചു. സിസ്റ്റർ. ശ്രീകല തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത് ഏവർക്കും ആത്മീകഉത്തേജനം നൽകുന്നതായിരുന്നു.

തീം റെപ്രസെന്റേഷൻ സിസ്റ്റർ. ലിസിമോൾ ജോൺസനും (ഇംഗ്ലീഷ് ) സിസ്റ്റർ ബിനി മാത്യുവും (മലയാളം ) അവതരിപ്പിച്ചു. ബിരുദദാരികളെ പ്രതിനിധീകരിച്ചു പാസ്റ്റർ വിജോയ് ജോസഫ് പ്രസംഗിച്ചു. ഡയറക്ടർ പാസ്റ്റർ ഡോ. വി. പി. ജോസ് ഗ്രാജുവേഷൻ തീം 1 തിമൊ.1:12 ആധാരമാക്കി തിരുവചന സന്ദേശം നൽകുകയും ബിരുദദാനം നിർവഹിക്കുകയും ചെയ്തു. കർത്താവിന്റെ വേല ചെയ്യണമെങ്കിൽ ദൈവത്തിൽ നിന്ന് ശക്തി പ്രാപിക്കേണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.സിസ്റ്റർ മോളി ജോസ് പ്രോത്സാഹനവാക്കുകളും എല്ലാ ബിരുദദാരികൾക്കും ആശംസയും അറിയിച്ചു. സിസ്റ്റർ അബിയ ജോൺസൺ, സിസ്റ്റർ സ്നേഹ രാജൻ എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

ബിരുദദാരികൾ ചേർന്ന് മനോഹരമായ തീം സോങ്ങ് അവതരിപ്പിച്ചു. അവാർഡ് ദാനം പാസ്റ്റർ റെജി മൂലേടം(ഡീൻ), സിസ്റ്റർ പ്രീതി ദാസ് (രജിസ്ട്രാർ) എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മുഖ്യാതിഥി ഡോ. ഒ. എം. രാജുക്കുട്ടി ദൈവവചനത്തിൽ നിന്ന് സംസാരിക്കുകയും അടുത്ത ബാച്ചിനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

പാസ്റ്റർ ലാസർ, പാസ്റ്റർ അനിൽ തോട്ടത്തിൽ എന്നിവർ ആശംസ അറിയിച്ചു. പാസ്റ്റർ ഷിന്റോ ജോൺസന്റെ നന്ദി പ്രകാശനത്തോടും പാസ്റ്റർ ജിജി ചാക്കോ തേക്കുതോടിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും മീറ്റിംഗ് അനുഗ്രഹീതമായി പര്യവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.