ഇവാഞ്ചലിസം ട്രെയിനിങ് വർക്ക്ഷോപ്പ് ജനുവരി 21ന് കാനഡയിൽ
കാനഡയിൽ ഇന്ന് Gender Identity, Gender Dysphoria എന്നീ വിഷയങ്ങൾ സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നവയായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസം, ജോലി, യുവജനങ്ങൾ, കുടുംബങ്ങൾ എന്നിവിടങ്ങളിലൊക്കെയും ഇതിന്റെ സ്വാധീനം വ്യക്തമാണ്. ഈ സാഹചര്യത്തിൽ, വിശ്വാസികൾ സത്യം മനസ്സിലാക്കി സ്നേഹത്തോടെയും ജ്ഞാനത്തോടെയും പ്രതികരിക്കേണ്ടത് അനിവാര്യമാണ്; അതോടൊപ്പം ദൈവവചനം ശരിയായി ഗ്രഹിച്ച് ദൈവവചനത്തിനനുസരിച്ച് ദൃഢമായി നിലകൊള്ളുകയും വേണം.
ഈ ബുധനാഴ്ച, ജനുവരി 21 നടക്കുന്ന സുവിശേഷ ശില്പശാല Canada Street Ministry ടീം നടത്തുന്നതാണ്. ഈ സെമിനാറിൽ വിഷയങ്ങൾ സുവിശേഷകൻ സജി ജേക്കബ് അവതരിപ്പിക്കും.
ഓന്റാരിയോയിൽ രാത്രി 8:00 മണിക്കും ആൽബർട്ടയിൽ വൈകിട്ട് 6:00 മണിക്കും നോവാ സ്കോഷ്യ, ന്യൂ ബ്രൺസ്വിക്കിൽ രാത്രി 9:00 മണിക്കും ആണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്.

- Advertisement -


Comments are closed, but trackbacks and pingbacks are open.