സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ജനറൽ കണ്‍വന്‍ഷന്‍:25 മുതൽ ഫെബ്രുവരി 1 വരെ തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 65-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 ഞായർ മുതൽ ഫെബ്രുവരി 1 ഞായർ വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടക്കും.
25-ന് ഞായറാഴ്ച്ച വൈകിട്ട് 6.30-ന് പ്രിസൈഡിംഗ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും.ബിഷപ്പ് ഡോ.സി.വി.മാത്യു, റവ ഡോ.അശോക് ആൻഡ്രൂസ്, ബ്രദർ ജോർജ് ഫിലിപ്പ്,റവ.ജെറീഷ് വർഗീസ്,റവ ഡോ.പ്രകാശ് എബ്രഹാം മാത്യു എന്നിവരാണ് മുഖ്യ പ്രസംഗകർ.
പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു.
ബിഷപ്പ് ഡോ. എം.കെ.കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് എ. ഐ. അലക്സാണ്ടർ എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 26ന് രാവിലെ 10 ന് സഭാദിന സ്തോത്ര ശുശ്രൂഷ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.