ഐപിസി ജനറൽ കൺവെൻഷൻ ക്രൈസ്തവ എഴുത്തുപുര സ്പെഷ്യൽ സപ്ലിമെന്റിന്റെ പ്രകാശനം നടന്നു

KE NEWS DESK KUMBANAD

കുമ്പനാട്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൺവെൻഷനോട് അനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര പുറത്തിറക്കിയ സ്പെഷ്യൽ സപ്ലിമെന്റിന്റെ ഔദ്യോഗിക പ്രകാശനം കൺവെൻഷനോട് അനുബന്ധിച്ച് കുമ്പനാട് വെച്ച് നടന്നു.

എഴുത്തുകാരനും കുമ്പനാട് കൺവൻഷൻ മീഡിയ പബ്ലിസിറ്റി കൺവീനറുമായ പാസ്റ്റർ. വർഗ്ഗീസ് മത്തായി മുൻ ജനറൽ വൈസ് പ്രസിഡന്റും യുഎഇ റീജിയൻ പ്രസിഡന്റുമായ റവ.ഡോ.വിൽസൻ ജോസഫിന് നൽകി പ്രകാശനം ചെയ്തു.


ലോകത്താകമാനം ക്രൈസ്തവ എഴുത്തുപുര ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രൊഫഷനുകളായ ഒരു പറ്റം യുവാക്കളുടെ വ്യത്യസ്ത തലത്തിലുള്ള പ്രവർത്തനം അഭിനന്ദനീയമാണെന്നും പാസ്റ്റർ. വർഗ്ഗീസ് മത്തായി പ്രകാശനം ചെയ്ത് സംസാരിച്ചു.
യുഎഇ ലെ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും തന്റെ പങ്കാളിത്വത്തെ കുറിച്ച് അനുസ്മരിച്ച് റവ.ഡോ.വിൽസൻ ജോസഫ് സപ്ലിമെന്റ് ഏറ്റു വാങ്ങി മറുപടി പ്രസംഗം നടത്തി. ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി. ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, ഐപിസി അയർലന്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ.സി.റ്റി എബ്രഹാം, അമേരിക്കൻ രാഷ്ട്രീയ നിയമോപദേശകൻ സ്റ്റാൻലി ജോർജ്, കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് ആന്റ് സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. സാജു ജോസഫ്, എഴുത്തുകാരനും യുവജന പ്രവർത്തകനുമായ ഡെന്നി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.