മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ, യു. കെ: പ്രാർത്ഥനാ ദിനം ജനുവരി 17ന്

ഡാർട്ട്ഫോർഡ്: മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ യു.കെയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം 2026 ജനുവരി 17ന് ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്‌ 1 വരെ ബെൽവെഡേറെ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ ഡാർട്ട്ഫോർഡ് പട്ടണത്തിൽ വെച്ചു നടക്കും.

എം.പി.എ യു.കെയുടെ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ഷിജു കുര്യൻ, ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ തോമസ് വർഗീസ് എന്നിവർ മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ (ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് ശുശ്രൂഷകരും യോഗത്തിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.