ഇവാൻജലിക്കൽ ചർച്ച് സൺഡേസ്കൂൾ താലന്ത് പരിശോധന: കീഴില്ലം സെൻ്ററിന് ചാമ്പ്യൻഷിപ്പ്

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്കൂൾ പ്രവർത്തന ബോർഡിന്റെ കേന്ദ്ര താലന്ത് പരിശോധനയിൽ കീഴില്ലം സെന്റർ ഓവറോൾ ചാംപ്യൻഷിപ് നേടി. തിരുവനന്തപുരം സെന്റർ രണ്ടാം സ്ഥാനവും, കടമ്പനാട്,നിലമ്പൂർ സെന്റററുകൾ മുന്നാം സ്ഥാനവും കരസ്ഥമാക്കി. ചെറിൻ പി. ജോസ് (മഞ്ചവിളാകം) വ്യക്തിഗത ചാംപ്യൻഷിപ്പ് നേടി.

പ്രിസൈസിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റവ.ആർ. പി ബാബു അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനം ബിഷപ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി റവ.സജി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.കെ.എസ്. ജെയിംസ്, സഭാ ട്രഷറർ റവ.സജി ഏബ്രഹാം, റവ. ജോബിൻ ജോസ്,റവ. തോമസ് തോട്ടത്തിൽ,റവ. അനിൽ റ്റി മാത്യു, റവ. അനീഷ് തോമസ് ജോൺ, റവ. ജേക്കബ് തോമസ്, റവ.ജെയ്മാത്യു, റവ. ഷൈൻ ബേബി സാം,റവ. ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.