121-ാമത് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷനും ക്യാമ്പ് മീറ്റിംഗിനും അനുഗ്രഹീത സമാപനം

കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ ജംഗ്ഷന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് പാരീഷ് ഹാളിൽ നടന്ന കേരളത്തിലെ പ്രഥമ പെന്തക്കോസ്ത് പ്രസ്ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ 121-ാമത് ജനറൽ കൺവെൻഷനും ക്യാമ്പ് മീറ്റിംഗും ഞായറാഴ്ച ഉച്ചയ്ക്ക് സമാപിച്ചു. ജനുവരി 7 മുതൽ 11 വരെ നടന്ന ക്യാമ്പ് മീറ്റിംഗിൽ “യേശുവിൻ പാത” എന്നതായിരുന്നു ഈ വർഷത്തെ മുഖ്യചിന്താവിഷയം.

ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ്‌ റവ. ജോൺസൻ തരകൻ ഉദ്ഘാടനം ചെയ്ത യോഗങ്ങളിൽ മുൻ ജില്ലാ ജഡ്ജി ബ്രദർ വിൽ‌സൺ ചാർളി, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ഷാജി എം. പോൾ, റവ. ജോൺസൺ തരകൻ തുടങ്ങിയവർ വൈകിട്ട് നടന്ന സുവിശേഷ യോഗങ്ങളിൽ പ്രസംഗിച്ചു. പകൽ സമയങ്ങളിൽ തീം പ്രസന്റേഷൻ, ബൈബിൾ ക്ലാസുകൾ, സൺ‌ഡേസ്കൂൾ കോൺഫറൻസ്, ലേഡീസ് കോൺഫറൻസ്, യൂത്ത് കോൺഫറൻസ്, സ്നാന ശുശ്രൂഷ തുടങ്ങിയവ നടന്നു.

ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ക്യാമ്പ് മീറ്റിങ്ങിൽ പങ്കെടുത്തു.

ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ (ATA) അംഗീകാരവും ചർച്ച് ഓഫ് ഗോഡിന്റെ ഉടമസ്ഥതയിലുമുള്ള ഏഷ്യൻ ബൈബിൾ കോളേജിന്റെ 43-ാമത് ബിരുദദാന ചടങ്ങിൽ മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്‌ലർ ഓഫ് തിയോളജി, ഡിപ്ലോമ ഇൻ തിയോളജി കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോടെ 121-ാമത് ജനറൽ ക്യാമ്പ് മീറ്റിംഗിനും കൺവെൻഷനും തിരശ്ശീല വീണു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading