ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്; സീനിയർ ശുശ്രൂഷക കൂട്ടായ്മ” തിരുവല്ലയിൽ
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ “സീനിയർ ശുശ്രൂഷക കൂട്ടായ്മ” 2026 ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.
കേരള സ്റ്റേറ്റിലെ വിവിധ സഭകളിൽ ദീർഘകാലം ശുശ്രൂഷ നിർവഹിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന ദൈവദാസന്മാർക്ക് ആത്മീയ പ്രോത്സാഹനവും സൗഹൃദ കൂട്ടായ്മയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമം, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്യും.
സീനിയർ ശുശ്രൂഷകരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കുന്നതിനൊപ്പം, ആത്മീയ സന്ദേശങ്ങൾ, പ്രാർത്ഥന, ആശംസാ പ്രസംഗങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ദൈവരാജ്യത്തിന്റെ വളർച്ചയ്ക്ക് ജീവിതം സമർപ്പിച്ച മുതിർന്ന ശുശ്രൂഷകരെ ആദരിക്കുകയും അവരെ ആത്മീയമായി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രധാന വേദിയായിരിക്കും ഈ കൂട്ടായ്മ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സീനിയർ ശുശ്രൂഷകർ, സഭാ നേതാക്കൾ, വിശ്വാസികൾ എന്നിവർ ഈ സംഗമത്തിൽ പങ്കെടുത്ത് അനുഗ്രഹീതമായ ഈ ആത്മീയ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് സംഘാടകർ അറിയിച്ചു

- Advertisement -

Comments are closed, but trackbacks and pingbacks are open.