ചാക്കോ ഫിലിപ്പ് (92) അക്കരെ നാട്ടിൽ

ഒക്കലഹോമ: ഐപിസി ഹെബ്രോൻ ആരംഭ കാല സഭാംഗവും കുറിയന്നൂർ ഓറേത്തു കുടുംബാംഗവുമായ മേപ്പുറത്തു വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ ഒക്കലഹോമ സ്റ്റേറ്റിൽ വെച്ച് 2026 ജനുവരി 7-ാം തീയതി താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ പരേതന്റെ ഭാര്യയാണ് .

ലില്ലിക്കുട്ടി, ഓമന, ജോളി, പൊന്നമ്മ, ബിനി, ബിനു എന്നിവർ മക്കളും ബേബിച്ചൻ, കുഞ്ഞുമോൻ, സെബാസ്റ്റ്യൻ, ബിനു അടിമത്ര, ജോൺസൻ, ബെനീറ്റ എന്നിവർ മരുമക്കളും ആണ് . കൊച്ചുമക്കൾ ലിബിൻ, ലിജിൻ, ജയൻ, ജെൻസി, ജെനിഷ്, സോണി, ഡോണി, ജെസ്റ്റസ്, ഗ്രേയ്സ്, സാമുവേൽ, കേരൻ, നിക്കളസ് , ഒലിവിയ. പി എം ഫിലിപ്പും ആലീസും പരേതന്റെ ഇളയ സഹോതരങ്ങൾ ആണ്.

സംസ്കാര ശുശ്രുഷകൾ ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ ജനുവരി 10-നു നടത്തപ്പെടുന്നതാണ് .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.