കെ യു എച്ച് എസ് പരീക്ഷ: ഡോ. കരിസ്മ ഗ്രേസ് വര്‍ഗീസ് പത്താം റാങ്ക് നേടി
കൊച്ചി: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് (KUHS) എം. ഡി. പരീക്ഷയില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ ഡോ. കരിസ്മ ഗ്രേസ് വര്‍ഗീസ് പത്താം റാങ്ക് നേടി. തിരുവല്ലയിലെ പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍നിന്നാണ് അവർ പരീക്ഷയെഴുതിയത്.
ഡോ. കരിസ്മ ഗ്രേസ് വര്‍ഗീസ് അലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റായ ഡോ. ദീപക് ഡാനിയലിന്റെ ഭാര്യയാണ്. ദമ്പതികള്‍ക്ക് നാഥാനിയേല്‍, ഡെബോറ എന്നീ രണ്ട് മക്കളുണ്ട്.
കൊല്ലം ടൗണ്‍ ഷാരോണ്‍ ഫെലോഷിപ്പ് ചർച്ചിലെ സജീവ അംഗമായ ഡോ. കരിസ്മ, സണ്‍ഡേ സ്‌കൂള്‍ ശുശ്രൂഷയിലും സജീവമായി പ്രവർത്തിച്ചുവരുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.