റൂട്ട്സ് ഓഫ് ഫെയ്ത്ത് ; ഹെബ്രോൻ ഫെല്ലോഷിപ്പ് കിഡ്സ് റിട്രീറ്റ്

ഹാലിഫാക്സ്: ഹെബ്രോൻ ഫെല്ലോഷിപ്പ് സൺഡേസ്കൂൾ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കിഡ്സ് റിട്രീറ്റ് ജനുവരി 2 മുതൽ 3 വരെ ഹാലിഫാക്സിൽ വച്ച് നടത്തപ്പെടുന്നു. “റൂട്ട്സ് ഓഫ് ഫെയ്ത്ത്” എന്ന തീം ആസ്പദമാക്കി കുട്ടികൾക്കായി ക്ലാസുകൾ, ഇന്ററാക്ടീവ് സെഷനുകൾ, ഗെയിംസ് എന്നിവ കിഡ്സ് റിട്രീറ്റിൽ നടത്തപ്പെടും.
പ്രാരംഭ സെഷനിൽ Who am I? Knowing Identity, Knowing God’s Love എന്ന വിഷയത്തെ ആസ്പദമാക്കി ഹെബ്രോൻ ഫെല്ലോഷിപ്പ് സഡേസ്കൂൾ കോ-ഓർഡിനേറ്റർ നിബു അലക്സാണ്ടർ കുട്ടികളുമായി സംവദിക്കും. “പി ഫോർ പ്രയർ എഫ് ഫോർ ഫെയ്ത്ത്” എന്ന ഗ്രൂപ്പ് ഡൈനാമിക്ക് സെഷന് സിസ്റ്റർ ഗ്രയ്സ് ജോർജ്ജ് നേതൃത്വം നൽകും.
കിഡ്സ് റിട്രീറ്റിന്റെ പ്രധാന സെഷനിൽ Understanding Roots; Past – Present- Future എന്ന വിഷയത്തിൽ അദ്ധ്യാപകനും ഹാലിഫാക്സ് ഹെബ്രോൻ ഫെല്ലോഷിപ്പ് ശുശ്രൂഷകനുമായ പാസ്റ്റർ ചാർളി ജോസഫ് കുട്ടികളുമായി സംവദിക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്യും.
പ്രയ്സ് ബ്ലസൻ, ഡാനിലാൽ, ജീൻസാ ജോസ് എന്നിവർ പ്രയ്സ് ആൻഡ് വർഷിപ്പ് സെഷനുകൾക്ക് നേതൃത്വം നൽകും. സൺഡേസ്കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ഗയിം സെഷൻ കിഡ്സ് റിട്രീറ്റിൽ നടക്കും.
മെറിൻ രാജുക്കുട്ടി, ഗ്ലോറിയ ഷെറിൻ എന്നിവർ വിവിധ സെഷനുകൾക്ക് അദ്ധ്യക്ഷത വഹിക്കും. ക്രൈസ്തവ മാനവികതയും പെന്തെക്കോസ്ത് മൂല്യങ്ങളും വരുംതലമുറകളിലേക്ക് പകർന്നു കൊടുക്കുകയും ആത്മീയ കാഴ്ചപ്പാടും വചനാടിസ്ഥാനവുമുള്ള തലമുറയെ വളർത്തിയെടുക്കുക എന്നതാണ് കിഡ്സ് റിട്രീറ്റിന്റെ ലക്ഷ്യമെന്ന് ഹെബ്രോൻ സണ്ടേസ്കൂൾ ഡയറക്ടർ ബോർഡ് പ്രസ്താവിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.