മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യു കെ നാഷണൽ കോൺഫറൻസ്സ് സൗതാംപ്റ്റണിൽ ഏപ്രിൽ 3 മുതൽ
യു കെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ MPA UKയുടെ 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വെച്ചു 2026 ഏപ്രിൽ 3 മുതൽ 5 വരെ നടത്തപ്പെടുന്നു.
എം. പി. എ. യു കെ യുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. ഈ വർഷത്തെ മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും.
കോൺഫറൻസ് വിപുലമായ രീതിയിൽ നടത്തപെടുന്നതിനുള്ള ക്രമീകരണങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് പാസ്റ്റർ പി സി സേവ്യർ , സെക്രട്ടറി പാസ്റ്റർ ജിനു മാത്യു , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവർ പ്രവർത്തിച്ചു വരുന്നു.
2026 ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും.

- Advertisement -



Comments are closed, but trackbacks and pingbacks are open.