ക്രിസ്തുമസ് സന്ദേശ യാത്രക്ക് അനുഗ്രഹ സമാപ്തി

SFC വയനാട് - നീലഗിരി സെന്റർ

വയനാട്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വയനാട് – നീലഗിരി സെന്ററിന്റെ ആദിമുഖ്യത്തിൽ ഡിസംമ്പർ 19-ാം തിയതി മുതൽ 29-ാം തിയതി വരെ 11 ദിവസങ്ങൾ വയനാട് ജില്ലയിലെ കൊമ്മയാട്, സീതാമൗണ്ട്, നീലഗിരി ജില്ലയിലെ എരുമാട്, ഊട്ടി – അറവങ്കാട് എന്നിവിടങ്ങളിലായി പരസ്യ യോഗങ്ങൾ, ഭവനസന്ദർശനം,ലഘുലേഖ വിതരണം എന്നിവയും സായാഹ്നങ്ങളിൽ ഗാനാലാപനത്തോടെ ഭവനങ്ങളും കവലകളും സന്ദർശിച്ച് പ്രത്യേകം തയ്യാറാക്കിയ ഗിഫ്റ്റ് പാക്കറ്റുകളും കലണ്ടറുകളും നൽകി.

ഡിസംമ്പർ 25 ന് സീതാമൗണ്ടിലും , 29 ന് എരുമാടും മുറ്റത്ത് കൺവൻഷനുകൾ നടന്നു. Pr വർഗ്ഗീസ് M.J ,Pr ലിബിൻ മാത്യു എന്നിവർ അദ്ധ്യഷം വഹിച്ചു. ഈ യോഗങ്ങൾ സെൻറർ ശുശ്രൂഷകൻ Pr എൽദോ.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ തിമോത്തി ചന്ദ്രൻ – കാട്ടിക്കുളം. ജോബി ജോൺ – അറവങ്കാട് ( ഊട്ടി ) എന്നിവർ പ്രസംഗിച്ചു.

Pr സാം ദാനിയൽ – എരുമാടിന്റെ നേത്യത്ത്വത്തിൽ സെൻറർ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

പാസ്റ്റർമാരായ എൽദോ.പി.ജോസഫ്, K.J ജോബ് (അസേ: റീജിയൻ മിനിസ്റ്റർ), ജോബി ജോൺ (സെന്റർ സെക്രട്ടറി ), വർഗ്ഗീസ് M.J, സാം ദാനിയൽ , തിമോത്തി ചന്ദ്രൻ, റിവിൻ റോയി, അഖിൽ K അനിൽ എന്നിവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

സെന്ററിലെ മറ്റ് ദൈവദാസന്മാരും, സഹോദരീ സഹോദരന്മാരും, കുഞ്ഞുങ്ങളും, പ്രായമുള്ള മാതാപിതാക്കളും പങ്കെടുത്തു.

രാജക്കാട് എയ്ഞ്ചൽ ഗോസ്പൽ ടീം അംഗങ്ങളായ പാസ്റ്റർ മാരായ ഷാജി KC, ജോയി മാത്യു, ജോൺസൻ ജോസഫ്, സന്തോഷ് പി.പി, പീറ്റർ വി .പി എന്നിവർ സായാഹ്ന ഭവന സന്ദർശനങ്ങളിൽ ഗാനങ്ങൾ ആലപിച്ചു.

ഈ പ്രോഗ്രാമുകളുടെ അനുംഗ്രഹത്തിനായി പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു.

 

വാർത്ത: Pr എൽദോ.പി.ജോസഫ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.