ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മാർത്തോമ്മാ യുവജനസഖ്യം

തിരുവല്ല: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് എതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെറുപ്പിന്റെ കാലത്ത് സ്നേഹത്തിന്റെ പ്രചാരകരാകുവാൻ സമൂഹം മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രതിഷേധ സംഗമം അഭി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ തിരുമേനി ഉദ്ഘാടനം ചെയ്തു. തിരുവല്ല സഭാ ആസ്ഥാനത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ മാർത്തോമ്മാ യുവജന സഖ്യം വൈസ് പ്രസിഡന്റ് ലിജോ ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു.

യുവജന സഖ്യം ജനറൽ സെക്രട്ടറി റവ. ബൈജു തോമസ്, റവ. എബി കെ. ജോഷ്യാ, റവ. മാത്യു വർഗീസ്, റവ. ലിജോ സി. ജോസഫ്, റവ. കെ. എം. മാത്യു, റവ. നിതിൻ പി. ഷിബു, റവ. മിഥുൻ കെ. ചാക്കോ, റവ. സുബിൻ സാം മാമ്മൻ എന്നിവർ സംഗമത്തിൽ സംസാരിച്ചു.
യുവജന സഖ്യം ട്രഷറർ അനു പി. അലക്സ്, നിരണം–മാരാമൺ ഭദ്രാസന ട്രഷറർ അനീഷ് കുന്നപ്പുഴ, എബി മാത്യു രാജൻ, ഫിലിപ്പ് മാത്യു കുര്യൻ എന്നിവർ ഉൾപ്പെടെ നിരവധി യുവജന പ്രവർത്തകർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading