102 മത് കുമ്പനാട് കൺവെൻഷൻ ജനുവരി 11 മുതൽ
കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ 102 മത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൺപുരുത്ത് നടക്കും.
സഭാ ജനറൽ പ്രസിഡൻറ് പാസ്റ്റർ വത്സൻ എബ്രഹാം ഞായറാഴ്ച വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും.
സഭാ ജനറൽ കൗൺസിൽ ഭാരവാഹികളായ പാസ്റ്റർ വത്സൻ എബ്രഹാം (ജനറൽ പ്രസിഡണ്ട്) പാസ്റ്റർ ഫിലിപ്. പി തോമസ് (ജനറൽ വൈസ് പ്രസിഡണ്ട്) പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്രട്ടറി) പാസ്റ്റർ തോമസ് ജോർജ്, വർക്കി ഏബ്രഹാം (ജനറൽ ജോയിൻ സെക്രട്ടറിമാർ) ജോൺ ജോസഫ് (ജനറൽ ട്രഷറർ) എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.
കൺവെൻഷന്റെ അനുഗ്രഹത്തിനായി കുമ്പനാട് പ്രയർ ചേമ്പറിൽ പാസ്റ്റർ കെ പി കുര്യൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന 102 ദിവസത്തെ ഉപവാസ പ്രാർത്ഥന ജനുവരി 9 വെള്ളിയാഴ്ച സമാപിക്കും. “ആരാധന, പ്രവൃത്തി, സാക്ഷികരണം” എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ ചിന്താവിഷയമെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വർഗീസ് മത്തായി അറിയിച്ചു.
എല്ലാ ദിവസവും രാവിലെ പത്തിനും വൈകിട്ട് 5.30ന് പൊതുയോഗങ്ങൾ, രാവിലെ എട്ടിന് ബൈബിൾ ക്ലാസ്, ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഹിന്ദി സർവീസ്, മ്യൂസിക് ഫെസ്റ്റ്, മിഷൻ ചലഞ്ച്, യംഗ് പ്രൊഫഷണൽസ് മീറ്റിംഗ്, വുമൺസ് ഫെലോഷിപ്പ് മീറ്റിംഗ് എന്നിവ വിവിധ വേദികളിൽ നടക്കും. കുമ്പനാട് കൺവെൻഷൻ ഗായകസംഘവും അതിഥി ഗായകരും ആരാധനയ്ക്കും ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

- Advertisement -



Comments are closed, but trackbacks and pingbacks are open.