ഉം അൽ ഖൊയിൻ വിശ്വാസ സമൂഹത്തിന് ഇനി പുതിയ ആരാധനാലയം

ഉം അൽ ഖൊയിൻ: ഉം അൽ ഖോയിനിലെ പഴയ ആരാധനാലയം പൊളിച്ചു മാറ്റിയതിനു ശേഷം പുതിയ സ്ഥലത്തു ആരാധനാലയം 20 ദിവസങ്ങൾകൊണ്ട് പണി പൂർത്തിയാക്കി 07.12.2025 നു പ്രാർത്ഥിച്ചു ആരാധനക്കായി തുറന്ന്‌കൊടുത്തു.ആലയ സമർപ്പണ പ്രാർത്ഥനയിൽ ഉം അൽ യിനിലെ വിശ്വാസി സമൂഹത്തോടൊപ്പം വിവിധ സഭ വിഭാഗത്തിൽ നിന്നുള്ള പുരോഹിതന്മാരും പാസ്റ്റർമാരും സുവിശേഷകന്മാരും നിരവധി സ്വദേശികളും ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും പങ്കെടുത്തത് വളരെ സന്തോഷകാരണമായി. ഉം അൽ ഖൊയിൻ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ അസ്സോസിയേറ്റ് പാസ്റ്റർ: ബിജുമോൻ മേലേത്ത് സെക്രെട്ടറിയായി ജോലി ചെയ്യുന്ന ഉം അൽ ഖൊയിൻ സ്വദേശി അബ്ദുൽ റഹ്മാൻ അൽ ജറൂനി മൂന്ന് വർഷത്തേക്ക് സൗജന്യമായി അനുവദിച്ച സ്ഥലത്തു അൽ നിഫ കോൺട്രാക്ടിങ് കമ്പനിയുടമ ബ്രദർ പുന്നൂസ് മാത്യുവാണ് ആരാധനാലയം പണി കഴിപ്പിച്ചത്. സ്വദേശികളായ ഡോക്ടർ സലാം ഹുമൈദ് സൈഫ് (ഡയറക്ടർ സിവിൽ ഡിഫെൻസ്), ഡോക്ടർ അലി ഇബ്രാഹിം അലി ഹമീർ (സിവിൽ ഡിഫെൻസ്), മിസ്റ്റർ അബ്ദുൽ റഹ്മാൻ അൽ ജറൂനി, മിസ്റ്റർ സൈഫ് ഗാനം(മിനിസ്ട്രി ഓഫ് ഇന്റീരിയർ), ഡോക്ടർ അബ്ദുല്ല ബിൻ ജെറാസ് (മിനിസ്ട്രി ഓഫ് ഇന്റീരിയർ), മിസ്റ്റർ അബ്ദുൾറഹ്മാൻ അലി ബിൻ ജെറാസ്, മിസ്റ്റർ മുഹമ്മദ് ഇബ്രാഹിം (ഡയറക്ടർ AWQAF), മിസ്റ്റർ സജ്ജാദ് നാട്ടിക (ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്) എന്നിവരെ മീറ്റിംഗിൽ ആദരിക്കുകയുണ്ടായി.

ഷാർജ മാർത്തോമാ വികാരി റെവ. ബിൻസു ഫിലിപ്പ്, റാസ് അൽ ഖൈമ മാർത്തോമാ വികാരി റെവ. ടോം ജോൺ, CSI ചർച്ചു വികാരി റെവ. ജോൺ ഗിഫ്റ് സൺ,
ഉം അൽ ഖൊയിൻ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ പാസ്റ്റർ ബേബി മാത്യു, ന്യൂ ഇന്ത്യ ചർച്ച് പാസ്റ്റർ: എബ്രഹാം കുര്യക്കോസ് , സീയോൻ സംഗം പാസ്റ്റർ: മദനൻ എന്നിവർ ആശംസ സന്ദേശം നൽകുകയുണ്ടായി. ബ്രദർ പുന്നൂസ് മാത്യു കഴിഞ്ഞ 27 വർഷത്തെ ദേവാലയത്തിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തികൊണ്ട് സംസാരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.