കുവൈറ്റ് ഫസ്റ്റ് എ ജി സഭയുടെ ‘ക്രോസ്സ്‌റോഡ്സ് ‘ യൂത്ത് ക്യാമ്പ് ജനുവരി 3-ന്; ഫ്ലയർ പ്രകാശനം ചെയ്തു
കുവൈറ്റ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) സംഘടിപ്പിക്കുന്ന ഏകദിന യൂത്ത് ക്യാമ്പ് “ക്രോസ്‌റോഡ്‌സ്” (ക്രോസ്സ്‌റോഡ്സ് ) ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. സഭാ ശുശ്രുഷകൻ പാസ്റ്റർ ഷിബു മാത്യു, ചർച്ച് സെക്രട്ടറി രാജൻ തോമസിന് നൽകികൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. 
2026 ജനുവരി 3 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (NECK) കോമ്പൗണ്ടിലെ നോർത്ത് റ്റെൻറ്റിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. “ടു നോ ജീസസ് ക്രൈസ്റ്റ്” (യേശു ക്രിസ്തുവിനെ അറിയുക) എന്നതാണ് ക്യാമ്പിന്റെ മുഖ്യ ചിന്താവിഷയം.
യുവജനങ്ങളുടെ ഇടയിൽ ദൈവിക കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന സുപ്രസിദ്ധ ഗാനരചയിതാവും വർഷിപ്പ് ലീഡറുമായ പാസ്റ്റർ മാത്യു റ്റി. ജോൺ ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പവർവിഷൻ റ്റി വി വർഷിപ്പ് ലീഡർ ബ്രദർ റ്റിമോത്തി, ഫസ്റ്റ് എ ജി സഭ ക്വയറിനൊടൊപ്പം ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർ ഷിബു മാത്യു ഈ ക്യാമ്പിന് അധ്യക്ഷത വഹിക്കും.
സഭാ വ്യത്യാസം കൂടാതെ കുവൈറ്റിലുള്ള എല്ലാ യുവജനങ്ങളെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുന്നവർക്കായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
സഭാ കമ്മറ്റിയോടൊപ്പം സി എ പ്രസിഡന്റ് ജോൺലി തുണ്ടിയിൽ, സെക്രട്ടറി രഞ്ജി തോമസ്, ട്രഷറർ ജോയൽ ജോൺസൺ എന്നിവരടങ്ങുന്ന 5 അംഗ സി എ കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.