ബ്രിസ്റ്റോൾ ശാലേം ഇന്ത്യ പെന്തെക്കോസ്ത് ചർച്ചിന്റ ശുശ്രൂഷകനായി പാസ്റ്റർ. ഷിൻസൺ ഷാജി പാലാക്കാമണ്ണിൽ

ബ്രിസ്റ്റൾ: യു.കെ.യിലെ ബ്രിസ്റ്റോളിൽ പുതുതായി ആരംഭിച്ച ശാലേം ഇന്ത്യ പെന്തെക്കോസ്ത് ചർച്ചിന്റ ശുശ്രൂഷകനായി പാസ്റ്റർ. ഷിൻസൺ ഷാജി പാലാക്കാമണ്ണിൽ നിയമിതനായി.

ഡിസംബർ 20-ന് ബ്രിസ്റ്റൾ ശാലേം ഇന്ത്യ പെന്തെക്കോസ്ത് സഭയിൽ വെച്ച് നടന്ന പ്രത്യേക ശുശ്രൂഷയിലാണ് അദ്ദേഹത്തിന് പാസ്റ്റർ ഓഡിനേഷൻ ലഭിച്ചത്.

ഈ ആത്മീയ സമ്മേളനത്തിന്റെ അധ്യക്ഷനായി ഐ.പി.സി. ഒമാൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷാജി പാലാക്കാമണ്ണിൽ നേതൃത്വം നൽകി. ദൈവവചനത്തിൽ നിന്നുള്ള മുഖ്യ സന്ദേശം ഐ.പി.സി. അയർലണ്ട് & യൂറോപ്പ് പ്രസിഡന്റ് പാസ്റ്റർ സി. ടി. എബ്രഹാം പങ്കുവച്ചു.

ഓഡിനേഷൻ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത് ഐ.പി.സി. സ്കോട്ട്ലാൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ആയിരുന്നു. കൂടാതെ പാസ്റ്റർ എബിൻ ജോർജ് ഈ സമ്മേളനത്തിൽ പങ്കെടുത്തു.

സംഗീത ശുശ്രൂഷയ്ക്ക് ഇവ. സോണി സി. ജോർജ് നേതൃത്വം നൽകി. അനുഗ്രഹീതമായ ആരാധനയും ആത്മാഭിഷേകമുള്ള ദൈവസാന്നിധ്യവും നിറഞ്ഞ ഈ യോഗം സഭാംഗങ്ങൾക്കും പങ്കെടുത്ത എല്ലാവർക്കും വലിയ ആത്മീയ അനുഗ്രഹമായി മാറി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.