ലേഖനം: ഇന്നത്തെ സ്റ്റേജ് ഷോ | പാസ്റ്റർ റോയി എം. ജോർജ്, ദോഹ
ആഘോഷങ്ങൾ, ഉൽസവങ്ങൾ, കല്ല്യണം & മരണം തുടങ്ങിയ ചെറുതും വലുതുമായ അനേക പരിപാടികൾ നിർവ്വഹിക്കുവാൻ മലയാളി ഇന്ന് ഇവന്റ് മാനേജ്മെന്റ് ടീമുകളെ (Event Management team )ഏൽപ്പിച്ച് തുടങ്ങി.
ഭൗതീക മനുഷ്യരോടെപ്പം, ആത്മീയ മനുഷ്യരും തങ്ങളുടെ ദൗത്യങ്ങൾ ഈ കൂട്ടരെ ഏൽപ്പിച്ച് ഇന്ന് മാറി നിൽക്കുന്നു.
ഇവന്റ് മാനേജ്മെന്റ് ടീം എന്നത്; വ്യക്തികൾ അഥവാ പ്രസ്ഥാനങ്ങൾ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഭൗതീക നേട്ടങ്ങൾ / നിശ്ചിത ധനം ഇവ കൈപ്പറ്റി കൊണ്ട് ചെയ്യ്തു കൊടുക്കുന്നവരാണ്. ഏൽക്കുന്ന ദൗത്യവുമായി ഇവർക്ക് ആത്മാർത്ഥമായി യാതൊരു ബന്ധവുമില്ലങ്കിലും, അല്പ നേരത്തെക്ക് വളരെ ഉൽസാഹത്തോട് അവരത് ചെയ്യും. കാരണം അത് അവരുടെ തൊഴിലാണ്.
യേശുക്രിസ്തുവിന് വിവിധ നാമങ്ങൾ വിശുദ്ധ ബൈബിളിലുണ്ട്. അതിലൊന്നാണ് ” സമാധാന പ്രഭു ” വീണ്ടും ജനനം പ്രാപിച്ച്, രക്ഷിക്കപ്പെട്ട്, തിരുവചനം അനുസരിക്കുന്ന ദൈവജനത്തിൻ്റെയുള്ളിലാണ് ഇന്ന് സമാധാന പ്രഭുവായ യേശുക്രിസ്തു വസിക്കുന്നത്.
ഈ ലോകത്തിലെ സ്ഥാനമാനങ്ങളും, അധികാരങ്ങളും മോഹിച്ചു കൊണ്ട് തമ്മിലടിക്കുന്നവരും, കൂടെ നിൽക്കുന്നവരുടെ കുതികാൽ വെട്ടുന്നവരും, പരസ്പരം ചെളിവാരിയെറിയുന്നവരും, തമ്മിൽ തമ്മിൽ സ്നേഹിക്കുവാൻ കഴിയാത്തവരും തങ്ങൾക്ക് പ്രസംഗിക്കുവാൻ ഒരു വേദി.കിട്ടിയാൽ, ഇതുവരെ ചെയ്യ്ത് കൂട്ടിയതെല്ലാം മന:പൂർവ്വമായി മറന്ന് കൊണ്ട് ജനത്തിൻ്റെ മുൻപിൽ നിന്ന് സമാധാന പ്രഭുവായ യേശുക്രിസ്തുവിൻ്റെ സുവിശേഷം വിളിച്ചറിയിക്കുന്നതു കാണുമ്പോൾ ഇത് വെറും സ്റ്റേജ് ഷോ മാത്രമാണന്നും, ഇവന്റ് മാനേജ്മെന്റ് ടീമിനെ (Event Management team) ധനം കൈപ്പറ്റി കൊണ്ട് യേശുകർത്താവിനോട് യാതൊരു ആത്മാർത്ഥയുമില്ലാതെ തങ്ങളുടെ വയറ്റിപിഴപ്പിനായി ചെയ്യുന്ന തൊഴിൽ മാത്രമാണന്നും സാധാരണക്കാരായ ദൈവമക്കൾ ഗ്രഹിക്കുമല്ലൊ.
ഈ കൂട്ടർ അറിയിക്കുന്നത് സത്യവേദപുസ്തകം പഠിപ്പിക്കുന്ന സമാധാന പ്രഭുവായ യേശുവിനെയല്ല; അത് മറ്റ് ഒരു യേശുവിനെയാകുന്നു.
ഈ സ്റ്റേജ് ഷോ ദയവായി ഒന്നവസാനിപ്പിച്ച്, മാനസാന്തരപ്പെട്ട് യേശുവിനെ ആത്മാർത്ഥമായി ജീവിതത്തിൽ അനുസരിച്ചാൽ, കാരുണ്യവാനായ യേശു കർത്താവ് നിത്യജീവനെ നിങ്ങൾക്കും നൽകും.
പാസ്റ്റർ റോയി എം. ജോർജ്, ദോഹ

- Advertisement -



Comments are closed, but trackbacks and pingbacks are open.