ഐ.പി.സി. വർക്കല ഏരിയ കൺവെൻഷൻ ഡിസംബർ 24–25 തീയതികളിൽ വർക്കലയിൽ

വർക്കല: ഐ.പി.സി. വർക്കല ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏരിയ കൺവെൻഷൻ 2025 ഡിസംബർ 24, 25 തീയതികളിൽ വർക്കല നിലയ്ക്കാമുക്കിലുള്ള INA വക്കം ബാദർ റിസർച്ച് & ലൈബ്രറിയിൽ വെച്ചു നടക്കും. കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ രാത്രി 9.00 വരെ ആത്മീയ സംഗമങ്ങൾ നടക്കും.

കൺവെൻഷനിൽ പ്രമുഖ ദൈവദാസന്മാർ സന്ദേശങ്ങൾ നൽകും. പ്രധാന പ്രസംഗകരായി ഡോ. കെ. പി. സജി (പ്രിൻസിപ്പൽ, എ.ബി.ടി.എസ്., കോട്ടയം), ഇവ. ഡി. പ്രിൻസ് (എറണാകുളം), പാസ്റ്റർ കെ. ആർ. സ്റ്റീഫൻ (സീനിയർ പാസ്റ്റർ, ഐ.പി.സി. വർക്കല മിഷൻ ഏരിയ) എന്നിവർ ശുശ്രൂഷ നിർവഹിക്കും.

ഐ.പി.സി. വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.