ഐപിസി താനെ ഡിസ്ട്രിക്ട് വാർഷിക കൺവെൻഷൻ

താനെ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ മഹാരാഷ്ട്ര സ്റ്റേറ്റ്, താനെ ഡിസ്ട്രിക്ട് 29 )o വാർഷിക കൺവെൻഷൻ 2025 ഡിസംബർ 19, 20, 21 (വെള്ളി, ശനി, ഞായർ) തീയതികളിൽ കല്യാൺ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള ശ്രീ ദാമോദരാചാര്യ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡണ്ട് പാസ്റ്റർ കെ. എം. വർഗീസ് ഉത്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ ജസ്റ്റിൻ ജേക്കബ് (കോട്ടയം , കേരള ) മുഖ്യ പ്രാസംഗികൻ ആയിരിക്കും.

News Middle Advt Banner

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 മണി വരെയാണ് രാത്രി യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കല്യാൺ ഐപിസി എബനേസർ ഹാളിൽ വച്ച് ബൈബിൾ സ്റ്റഡിയും 2.30 മുതൽ 4.30 വരെ പാസ്‌റ്റെർസ് മീറ്റിംഗ് ഉം ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9.30 മുതൽ താനെ ഡിസ്ട്രിക്ടിലെ 27 ൽ പരം പ്രാദേശിക സഭകൾ പങ്കെടുക്കുന്ന സംയുക്ത ആരാധനയും നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് ഗായക സംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ സാംകുട്ടി ഏബ്രഹാം ഡിസ്ട്രിക്ട് സെക്രട്ടറിയായും, ബ്രദർ വർഗീസ് മാത്യു ഡിസ്ട്രിക്ട് ട്രെഷറർ ആയും സേവനം അനുഷ്ഠിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading