103-ാം മത് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ജനറൽ കൺവൻഷൻ ജനുവരി 05 മുതൽ 11 വരെ നാട്ടകം പ്രത്യാശ നഗറിൽ നടക്കും
പാസ്റ്റർ. ജോമോൻ മാത്യു
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ103-ാം മത് ജനറൽ കൺവൻഷൻ 2025 ജനുവരി 05 മുതൽ 11 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും..
05- ന് തിങ്കളാഴ്ച വൈകിട്ട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജി യൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും. എഡ്യൂക്കേഷൻ ഡയറക്ടർ റവ. സി.ബേബിച്ചൻ അദ്ധ്യക്ഷത വഹിയ്ക്കും. പ്രസ്തുത മഹായോഗത്തിൽ സ്വദേശത്തും വിദേശത്തും ഉള്ള ദൈവസഭയിലെ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുക്കും.
റവ. സി.സി.തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്) മുഖ്യാതിഥി ആയിരിക്കും. കൺവൻഷൻ പ്രഭാഷകരായ എബൻ ഏസർ സെൽ വരാജ്, ബ്രദർ സുരേഷ് ബാബു, ടൈറ്റസ് എബ്രഹാം, ടോമി ജോസഫ്, ബിജു ഫിലിപ്പ്, സണ്ണി താഴാംപള്ളം, ജോസഫ് തോമസ്, എബ്രഹാം വർഗീസ്, ജെസ് വിൻ മാത്യു, എബി എബ്രഹാം, കെ ജെ തോമസ് കുമളി, സി. സി ഫിലിപ്പ്, രാജു മേത്ര, സി. റ്റി എബ്രഹാം, ഐസക് ജോൺ, സാം പോൾ എന്നിവർ ദൈവവചനം ശുശ്രൂഷിയ്ക്കും.
സംഗീത ആരാധന, ദൈവവചനശുശ്രൂഷ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് & സൺഡേസ്കൂൾ പ്രോഗ്രാം, ലേഡീസ് മീറ്റിംഗ്, സാംസ്കാരിക സമ്മേളനം, മിഷനറി കോൺഫറൻസ് എന്നി പ്രോഗ്രാമുകൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൺവൻഷനിൽ നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും. “ക്രിസ്തു യേശുവിൽ പൂർണ്ണരാകുവിൻ ” (കൊലോ.2.10) എന്നതാണ് ചിന്താവിഷയം.
ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സഭാ നേതാക്കന്മാർ, സാമൂദായിക നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും. 11 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ ആരാധനയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടെ ജനറൽ കൺവൻഷൻ സമാപിക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് ജനറൽ കൺവീനറായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു
അഡ്മിനിസ്ട്രീറ്റീവ് ബിഷപ്പ് റവ.ജോമോൻ ജോസഫ് മീഡിയ & പബ്ലിസിറ്റി വിഭാഗത്തിനു വേണ്ടി പാസ്റ്റർ. ജോമോൻ മാത്യു (ഡയറക്ടർ), പാ സ്റ്റർ. വി.പി.ഫിലിപ്പ്, ബ്രദർ. പ്രസാദ് പി. ജി. പാസ്റ്റർ. വിജോയ് ജോൺ, പാസ്റ്റർ. ജെബു ജോൺസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.