സിസ്റ്റർ ബീന എഴുതി തയ്യാറാക്കിയ കൈയ്യെഴുത്തു ബൈബിൾ പ്രകാശനവും സുവിശേഷയോഗവും

കോഴിക്കോട് : കോഴിക്കോട് പെന്തക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ കോഴിക്കോട് കെ പി സി ഫിലാദൽഫ്യ ചർച്ചിൽ വെച്ച് സുവിശേഷ യോഗം നടക്കും. ഈ യോഗത്തിൽ സിസ്റ്റർ ബീന സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കൈയ്യെഴുത്ത് ബൈബിൾ പ്രകാശനവും നടക്കും.

ഐ പി സി കോഴിക്കോട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു എബ്രഹാം അദ്ധ്യക്ഷത വഹിക്കും. എവരിഹോം ക്രുസേഡ് കേരളാ മാനേജർ റവ : അജി ഏബ്രഹാം (കോട്ടയം )മുഖ്യ പ്രഭാഷണം നടത്തും. .സംഗീത ശുശ്രുഷകൾക്ക് പ്രെഫിനും ഏബലും നേതൃത്വം നൽകും. കോഴിക്കോട് പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ അജി ജോണിൻ്റെ സഹധർമ്മിണിയാണ് സിസ്റ്റർ ബീന (ജെസ്സി സി കെ ). ബൈബിൾ പകർത്തി എഴുത്തിൻ്റെ അനുഭവങ്ങളുടെ സമാഹാരമായ ‘ജീവനുള്ള അക്ഷരങ്ങൾ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നിർവഹിക്കുന്നതാണ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading