എറൈസ് ജനറേഷൻ യൂത്ത് ക്യാമ്പ് 2025’ ഡിസംബർ 16, 17 തീയതികളിൽ ബഹ്റിനിൽ
ബഹ്റിൻ: ലൈഫ്ലൈറ്റ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘എറൈസ് ജനറേഷൻ യൂത്ത് ക്യാമ്പ് 2025’ ഡിസംബർ 16, 17 തീയതികളിൽ അദലിയയിലെ ബഹ്റൈൻ കാർൾട്ടൺ ഹോട്ടൽ വേദിയാകും. യുവാക്കളെ ആത്മീയമായി ശക്തിപ്പെടുത്താനും നേതൃത്വം വളർത്താനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ കോൺഫറൻസിൽ രാവിലെ 9.00 മുതൽ 4.00 വരെ വിവിധ സെഷനുകൾ നടക്കും.
കോൺഫറൻസിന്റെ മുഖ്യ പ്രഭാഷകനായി ബാംഗ്ലൂരിൽ നിന്നുള്ള റവ. റോയി മാത്യു പങ്കെടുക്കും. ആരാധനാ നേതൃത്വം തിരുവനന്തപുരം സ്വദേശിയായ ബ്രദർ. ജോ അഷോക് ജാക്കിം നിർവഹിക്കും.
കോൺഫറൻസിന്റെ രജിസ്ട്രേഷൻ QR കോഡ് മുഖേന നടത്താം.
CAM മീഡിയ ബഹ്റൈൻ, ക്രൈസ്തവ എഴുത്തുപുര, KEFA ടെലിവിഷൻ എന്നീ സ്ഥാപനങ്ങൾ മീഡിയ പാർട്നേഴ്സായി പ്രവർത്തിക്കുന്നു.
യുവജനങ്ങളെ ആത്മീയ ഉണർവിലേക്ക് നയിക്കുന്ന ശക്തമായ അനുഭവമായി ഈ കോൺഫറൻസ് മാറുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.