കുമളി ഐക്യ കൺവൻഷൻ ഡിസംബർ 26 മുതൽ

കുമളി: ബേർശേബ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കുമളി ഐക്യ കൺവൻഷൻ 2025 ഡിസംബർ 26 വെള്ളി മുതൽ 28 ഞായർ വരെ കുമളി ചെളിമട ഒന്നാം മൈൽ ബൈപ്പാസ് റോഡരികിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന പന്തലിൽ നടക്കും.

ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ പൊതുസമ്മേളനം നടക്കും. കുമളിയിലെ ഉപദേശ ഐക്യമുള്ള വേർപെട്ട ദൈവസഭകളുടെ സമ്മേളനമാണ് ഈ ദിവസങ്ങളിൽ നടത്തപ്പെടുന്നത്. പാസ്റ്റർമാരായ കെ ജെ തോമസ് കുമളി, എബി എബ്രഹാം പത്തനാപുരം, റെജി മാത്യു കുമ്പനാട് എന്നീ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും.

കെ പി രാജന്റെ നേതൃത്വത്തിലുള്ള മലയാള ക്രൈസ്തവ രംഗത്തെ അനുഗ്രഹീത സംഗീതജ്ഞർ വിവിധ വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തിൽ അണിനിരക്കുന്ന ബേർശേബ വോയിസ് കോട്ടയം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സംഗീതത്തിലൂടെയും സന്ദേശത്തിലൂടെയും സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യമാണ് ഐക്യ കൺവെൻഷന് ഉള്ളതെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.