സുവിശേഷം പ്രസംഗിച്ചതിന് പാസ്റ്ററെ മകളുടെ മുന്നിലിട്ട് വെടിവെച്ച് കൊന്നു!

ഇസ്ലാമാബാദ്: പാസ്റ്റർ കമ്രാൻ മൈക്കിളിനെ ഇന്നലെ പാകിസ്താനിൽ വെച്ച്, തന്റെ മകളുടെ മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തി. യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത് നിർത്താൻ വേണ്ടി മാത്രമായി, അക്രമി അദ്ദേഹത്തെ മരണം ഉറപ്പാക്കും വരെ നിരവധി തവണ വെടിയുതിർത്തു.

ഇന്നലെ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പാസ്റ്റർ കാമ്രാൻ മാലിക് സലമത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്ക്കും കൊലപാതകികൾ ഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. “പാസ്റ്ററിന് ശേഷം നിങ്ങളുടെ തവണ” എന്നായിരുന്നു ഭീഷണിയെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

പാസ്റ്റർ കമ്രാൻ രണ്ട് പെൺമക്കളുടെയും ഒരു മകന്റെയും പിതാവായിരുന്നു. ഈ കുഞ്ഞുങ്ങളെല്ലാം കർത്താവിനെ സ്നേഹിക്കുന്നവരാണ്. ഏതാനും മാസങ്ങൾക്ക് മുൻപ്, അദ്ദേഹം തന്റെ സഭയിലും സമൂഹത്തിലും ശുശ്രൂഷ ചെയ്തിരുന്ന ഇസ്ലാമാബാദിൽ വെച്ച് അദ്ദേഹത്തിന് കാലിൽ വെടിയേറ്റിരുന്നു. തീവ്രവാദികൾ അദ്ദേഹത്തെ എല്ലായിടത്തും പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അദ്ദേഹം ഇസ്ലാമാബാദിൽ നിന്ന് ഗുജ്‌റൻവാലയിലേക്ക് താമസം മാറിയെങ്കിലും അവർ തൃപ്തരായില്ല. സുവിശേഷം പ്രസംഗിക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹം അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചു.

ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല;

കൊലപാതകത്തിനിരയായ പാസ്റ്റർ കാമ്രാൻ മാലിക് സലമത്തിന്റെ അന്തിമകർമ്മങ്ങൾ ഗുജ്രൻവാലയിലെ ഒരു പ്രാദേശിക പള്ളിയിൽ ഇന്ന് നടന്നു. കുടുംബാംഗങ്ങൾ അടക്കമുള്ള വലിയ തോതിലുള്ള ക്രൈസ്തവ വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

ക്രിസ്മസ് കാലയളവിൽ നടന്ന ഈ നിഷ്ഠൂര കൊലപാതകത്തെ ശക്തമായി അപലപിച്ച് നവാ-എ-മസീഹ് ചെയർമാൻ ഷക്കീൽ അഞ്ജും സാവാൻ രംഗത്ത് വന്നു. ക്രൈസ്തവ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കാൻ പഞ്ചാബ് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, കൊലപാതകികളെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി എല്ലാ മാർഗങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കുന്നതിലൂടെ മാത്രമേ ക്രൈസ്തവ സമൂഹത്തിൽ സുരക്ഷാ ബോധം വളർത്താനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പാസ്റ്റർ കമ്രാൻ മൈക്കിൾ യേശുവിലുള്ള തന്റെ വിശ്വാസത്തിനു വേണ്ടി ജീവൻ നൽകിയിരിക്കുന്നു. ക്രിസ്തുവിനായുള്ള ഈ രക്തസാക്ഷി തന്റെ ഓട്ടം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മക്കളെയും ഭാര്യയെയും ദുഃഖിതരായ മുഴുവൻ കുടുംബാംഗങ്ങളെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.